വീണ വിജയന്റെ നഗ്നദൃശ്യങ്ങള്‍ ലഭിക്കാന്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക എന്ന് കാട്ടിയായിരുന്നു ടെലഗ്രാം, വാട്ട്സാപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കര്‍ശന ഇടപടെലുമായി കൊട്ടാരക്കര കോടതി. വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ടെലിഗ്രാം ആപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്കു കൊട്ടാരക്കര കോടതി സമന്‍സ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേരു പറഞ്ഞ് സീക്രട്ട് സെക്സ് ഗ്രൂപ്പുകളില്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്ത കേസിലാണ് കോടതി ഇടപെടല്‍. വീണ വിജയന്റെ നഗ്നദൃശ്യങ്ങള്‍ ലഭിക്കാന്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക എന്ന് കാട്ടിയായിരുന്നു ടെലഗ്രാം, വാട്ട്സാപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.
മൂന്ന് യുവാക്കളുടെ നമ്പറാണ് സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവാക്കളില്‍ ഒരാളായ ബിനീഷ് എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് പൊലീസ് നടപടി എടുക്കാത്തത് എന്നായിരുന്നു ആരോപണം.ഇയാളുടെ ഫോണ്‍ നമ്പര്‍ നല്‍കിയാണ് അശ്ലീലസന്ദേശം പ്രചരിപ്പിച്ചത്. ഫോണിലേക്കു കൂട്ടത്തോടെ വിളികളെത്തിയതോടെ യുവാവ് കഴിഞ്ഞ ജൂലൈയില്‍ റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്കി. ധനഞ്ജയ്, അബ്ദുള്‍കലാം, ബിനീഷ് എന്നീ യുവാക്കളുടെ നമ്പറുകളാണ് ഇത്തരത്തില്‍ പ്രചരിച്ചത്.വ്യാജ പ്രൊഫൈലും മറ്റൊരാളുടെ ഫോണ്‍ നമ്പരും ഉപയോഗിച്ചാണു സന്ദേശം പ്രചരിപ്പിച്ചതെന്നു കണ്ടെത്തി. പ്രതികളെ കണ്ടെത്താന്‍ ടെലിഗ്രാം അധികൃതരുടെ സഹായം ലഭിക്കുന്നില്ലെന്നാണു പൊലീസിന്റെ പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറിയില്ല. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഡല്‍ഹിയിലുള്ള ടെലിഗ്രാം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്കാണു കോടതി സമന്‍സ് അയച്ചത്. വിവരം ലഭിക്കാതെ വന്നാല്‍ നയതന്ത്ര ബന്ധം ഉപയോഗിച്ചു വിദേശത്തുനിന്നു ടെലിഗ്രാം ഉന്നതരെ വരുത്താനാണു പൊലീസ് ശ്രമം. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കരുതുന്നവരുടെ ഐഡി വിവരങ്ങള്‍ ടെലിഗ്രാം ആപ്ലിക്കേഷന്‍ ഹാജരാക്കണമെന്നാണു കോടതി നിര്‍ദ്ദേശം. കൊട്ടാരക്കര പൊലീസ് സൈബര്‍ സെല്‍ നല്കിയ ഹര്‍ജിയിലാണു കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഇടപെടല്‍.
പല സീക്രട്ട് ഗ്രൂപ്പുകളിലും യുവാക്കളുടെ നമ്പര്‍ പ്രചരിക്കുന്നുണ്ട്. പല സ്ത്രീകളുടെ പേരുകളും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങളുടെ പ്രചരണം. തുടര്‍ന്ന് യുവാക്കളുടെ ഫോണുകളിലേക്ക് നിരന്തരം കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും എത്തി.ഇതോടെയാണ് തങ്ങളുടെ നമ്പര്‍ സീക്രട്ട് ഗ്രൂപ്പുകളില്‍ പ്രചരിച്ചു എന്ന് മനസ്സിലായത്. തുടരെ തുടരെ കോളുകള്‍ വരാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് നിരവധി ടെലിഗ്രാം, വാട്ട്സാപ്പ് , ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നമ്പര്‍ പ്രചരിച്ചു എന്നറിഞ്ഞത്. വിജിലന്‍സിലേക്കു ചുമതല മാറിയെങ്കിലും എസ്പി ഹരിശങ്കറിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.
വാക്സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം
ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്
ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി
ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട
'നരഭാരതി'യുടെ സങ്കീര്‍ത്തനം
ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും
വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
മെട്രോമാന് ഇ.ശ്രീധരന് ബിജെപിയില്‍ ചേരുന്നു; വിജയയാത്ര വേളയില്‍ അംഗത്വം സ്വീകരിക്കുമെന്ന് കെ.സുരേന്ദ്രന്
കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വരണം; ഒമ്പതു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയപ്രവേശമെന്നും മെട്രോമാന്