login
കൊവിഡ് 19; ലോകത്ത് മരണം ഇരുപതിനായിരം കടന്നു; വൈറസ് ബാധിതര്‍ നാല് ലക്ഷത്തിലധികം; സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറാന്‍, അമേരിക്ക ഇറ്റലിയുടെ വഴിയെ

കഴിഞ്ഞ ദിവസം 225 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അമേരിക്കയില്‍ 55,081 പേരാണ് വൈറസ് ബാധിതരായുള്ളത്. മരണം 785 ആയി. ഒരു ദിവസം കൊണ്ട് ആയിരം കവിഞ്ഞേക്കും. ഇറാനില്‍ മരണം രണ്ടായിരം കടന്നു, 2,077. കഴിഞ്ഞ ദിവസം മാത്രം 143 പേര്‍ മരിച്ചു. പുതിയതായി 2,206 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 27,017 ആയി

ജനീവ: ലോകരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസിന്റെ വ്യാപനം ശക്തമാകുന്നു. മൂന്ന് മാസത്തിനുള്ളില്‍ 20,000ലധികം പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 4,40,359 ആയി. 1,12,032 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.

സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വൈറസിന്റെ വ്യാപനം ഇറ്റലിയുടെ അതേ വഴിയിലെന്നാണ് സൂചന. ഇറ്റലിയില്‍ മരണം 6,820 ആയി. രോഗബാധിതര്‍ 69,176. ചൊവ്വാഴ്ച 743 പേരാണ് മരിച്ചത്. 8,326 പേര്‍ക്കാണ് ഇവിടെ രോഗം ഭേദമായത്. 3,393 പേര്‍ ഗുരുതരാവസ്ഥയിലാണ്. 47,610 പേര്‍ക്ക് രോഗം ബാധിച്ച സ്‌പെയ്‌നിലെ അവസ്ഥ ഭയാനകമാകുന്നു. ഇവിടെ ഇതുവരെ 3,434 പേര്‍ മരിച്ചു. ചൊവ്വാഴ്ച മാത്രം 738 പേര്‍ മരിച്ചു. 5,367 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.  

കഴിഞ്ഞ ദിവസം 225 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അമേരിക്കയില്‍ 55,081 പേരാണ് വൈറസ് ബാധിതരായുള്ളത്. മരണം 785 ആയി. ഒരു ദിവസം കൊണ്ട് ആയിരം കവിഞ്ഞേക്കും. ഇറാനില്‍ മരണം രണ്ടായിരം കടന്നു, 2,077. കഴിഞ്ഞ ദിവസം മാത്രം 143 പേര്‍ മരിച്ചു. പുതിയതായി 2,206 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 27,017 ആയി.  

22,304 പേര്‍ക്ക് രോഗം ബാധിച്ച ഫ്രാന്‍സില്‍ മരണം 1100 ആയി. 3,281 പേര്‍ക്ക് രോഗം ഭേദമായി. ഇനിയും നിയന്ത്രാണാധീനമായിട്ടില്ലെന്നാണ് സൂചന. ജര്‍മനിയില്‍ പുതിയ 2,713 കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരുടെ എണ്ണം 35,704. ആകെ 181 മരണം. ചികിത്സയിലുള്ള 31,983 പേരില്‍ 23 പേരുടെ നില ഗുരുതരമാണ്.  

ദക്ഷിണ കൊറിയയില്‍ ആറ് പേര്‍കൂടി മരിച്ചു. ആകെ മരണം 126 ആയി. നൂറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 3,730 പേര്‍ക്ക് രോഗം ഭേദമായി. ബ്രിട്ടനില്‍ സ്ഥിതി വഷയാളിക്കൊണ്ടിരിക്കുകയാണ്. 8,277 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകകരിച്ചത്. 433 പേര്‍ മരിച്ചു. 135 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 20 പേരുടെ നില ഗുരുതരം.

പാക്കിസ്ഥാനില്‍ രോഗബാധിതര്‍ ആയിരം കടന്നു. കഴിഞ്ഞ ദിവസം 50 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മരണം എട്ടായി. ഫിലിപ്പൈന്‍സിലും ഇന്തോനേഷ്യയിലും കഴിഞ്ഞ ദിവസം മൂന്ന് പേര്‍ വീതമാണ് മരിച്ചത്. ഫിലിപ്പൈന്‍സില്‍ 84, ഇന്തോനേഷ്യയില്‍ 104 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

comment

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.