login
കൊറോണ വൈറസിനെ സൃഷ്ടിച്ചത് കമ്യൂണിസ്റ്റ് ചൈന; നിര്‍ണായക തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ്; വൈറസിനെ സൃഷ്ടിച്ചത് വുഹാന്‍ ലാബില്‍

സുരക്ഷാ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് യുഎസിലേക്കു പലായനം ചെയ്ത ലി, കഴിഞ്ഞ പതിനൊന്നിന് 'ലൂസ് വിമന്‍' എന്ന ബ്രിട്ടിഷ് സംവാദപരിപാടിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബെയ്ജിങ്: ലോകത്തെ പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട കോവിഡ് 19 രോഗത്തിന് കാരണായി കൊറോണ വൈറസ് മനുഷ്യസൃഷ്ടിയെന്ന് വെളിപ്പെടുത്തല്‍. വൈറസിനെ ചൈനയിലെ വുഹാന്‍ ലാബില്‍ സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തിയത് ചൈനീസ് വൈറോളിസ്റ്റ് ഡോ.ലി മെങ് യാന്‍ തന്നെയാണ്. ഇതിനു ശാസ്ത്രീയവും സുവ്യക്തവുമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഹോങ്കോങ്ങില്‍ ജോലി ചെയ്യുന്ന ലി വ്യക്തമാക്കി. ജനിതക ഘടനയുടെ അനുക്രമം എന്നത് മനുഷ്യരിലെ വിരലടയാളം പോലെയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇതു നിസാരമായി കണ്ടുപിടിക്കാം. ഈ തെളിവുകള്‍ ഉപയോഗിച്ചാണ് വുഹാനിലെ ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് വൈറസെന്ന് താന്‍ വ്യക്തമാക്കുന്നതെന്നും ലി.

വൈറസ് പ്രകൃതിയില്‍ നിന്നു താനെ രൂപപ്പെട്ടതല്ല. സിസി45, ഇസഡ്എക്‌സ്41 എന്നീ മാരക കൊറോണ വൈറസുകളെ കണ്ടെത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന ചൈനാ മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആധാരമാക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ലി വെളിപ്പെടുത്തി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്നും, ഇതിന്റെ പ്രഭവസ്ഥാനം മാര്‍ക്കറ്റല്ലെന്ന് വ്യക്തമാണ്.  

 സുരക്ഷാ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് യുഎസിലേക്കു പലായനം ചെയ്ത ലി, കഴിഞ്ഞ പതിനൊന്നിന് 'ലൂസ് വിമന്‍' എന്ന ബ്രിട്ടിഷ് സംവാദപരിപാടിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

വുഹാനിലെ മത്സ്യമാര്‍ക്കറ്റ് വെറുമൊരു പുകമറ മാത്രമാണ്. വൈറസ് പ്രകൃതിയില്‍ നിന്നുണ്ടായതല്ല. ഹോങ്കോങ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്ന് ഇമ്യൂണോളജിയിലും വൈറോളജിയിലും ഗവേഷണം പൂര്‍ത്തിയാക്കി ഡോ. ലി കഴിഞ്ഞ ഡിസംബര്‍- ജനുവരി മാസങ്ങളിലായി ചൈനയില്‍ പടരുന്ന 'പുതിയ ന്യുമോണിയ'യെക്കുറിച്ചു രണ്ടു ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് കൂടിയായ തന്റെ മുതിര്‍ന്ന ഗവേഷകനോട് ഇക്കാര്യം പങ്കുവച്ചു. എന്നാല്‍, ഇക്കാര്യം ആരോടും പറയേണ്ടെന്നും പുറത്തുപറഞ്ഞാല്‍ ജീവന്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.   ജനങ്ങള്‍ക്ക് ചൈനീസ് ഭരണകൂടത്തെ അത്രയേറെ ഭയമാണ്. സര്‍ക്കാരും ഡബ്ല്യുഎച്ച്ഒയുമായി സഹകരിച്ച് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല.  അതു ചൈനയുടെ പുതുവത്സരസമയമായിരുന്നു. ചൈനയിലേക്കും തിരിച്ചും വലിയ തോതില്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയം. വൈറസ് പടരാന്‍ ഏറ്റവും സാധ്യതയുള്ള കാലം. മാനവരാശിയെയും ആഗോള ആരോഗ്യത്തെയും ബാധിക്കുന്ന കാര്യമായിട്ടും ചൈനീസ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിര്‍ത്ഥം ഈ വൈറസ് ബാധ കരുതിക്കൂട്ടി നിര്‍മിച്ചതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും ലി.

 

comment

LATEST NEWS


നമോവാകം സംയോഗീ


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.