login
നാട്ടിലാകെ കോവിഡ് ആശുപത്രികള്‍; സാധാരണ രോഗികള്‍ സ്വകാര്യാശുപത്രികളിലേക്ക്

സ്പെഷ്യലിറ്റി ഒപിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചുകൊണ്ട് 72 സ്പെഷ്യലിറ്റി ഡോക്ടര്‍മാരെ ജില്ലയിലെ വിവിധ താലുക്ക് ആശുപത്രികളിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയില്‍ ലഭ്യമായിരുന്ന ജനറല്‍ മെഡിസിന്‍, സര്‍ജറി, യൂറോളജി, ഓര്‍ത്തോ, കാര്‍ഡിയോളജി, ന്യുറോളജി തുടങ്ങി എല്ലാ ഒപികളും നിര്‍ത്തലാക്കി.

കൊല്ലം: ജില്ലയിലെ പ്രധാന ആശുപത്രികള്‍ എല്ലാം കോവിഡ് ആശുപത്രികളാക്കിയതോടെ രോഗികള്‍ പെരുവഴിയില്‍. ചികിത്സാര്‍ഥം സ്വകാര്യ ആശുപത്രികളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

പാരിപ്പള്ളി മെഡിക്കല്‍കോളേജിന് പിന്നാലെ ജില്ലാ ആശുപത്രിയും കോവിഡ് ആശുപത്രിയാക്കിയതോടെയാണ് ജില്ലയില്‍ ആയിരക്കണക്കിന് രോഗികള്‍ പെരുവഴിയിലായത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്പെഷ്യലിറ്റി ഒപിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചുകൊണ്ട് 72 സ്പെഷ്യലിറ്റി ഡോക്ടര്‍മാരെ ജില്ലയിലെ വിവിധ താലുക്ക് ആശുപത്രികളിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയില്‍ ലഭ്യമായിരുന്ന ജനറല്‍ മെഡിസിന്‍, സര്‍ജറി, യൂറോളജി, ഓര്‍ത്തോ, കാര്‍ഡിയോളജി, ന്യുറോളജി തുടങ്ങി എല്ലാ ഒപികളും നിര്‍ത്തലാക്കി. 

നിലവില്‍ അത്യാഹിത വിഭാഗം കൂടാതെ കീമോ, ഡയാലിസിസ്, കാത്ത് ലാബ്, എംആര്‍ഐ, സിടി സ്‌കാന്‍ വിഭാഗങ്ങള്‍, രക്തബാങ്ക്, ലിംഫ് ഫിറ്റിങ് വിഭാഗങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം പോസ്റ്റുമോര്‍ട്ടവും മോര്‍ച്ചറിയും. ഇവിടെ കോവിഡ് ബാധിതരായ 165 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റിയതോടെ ഇവിടേക്ക് രോഗികള്‍ വരാതായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരെ തേടിയാണ് ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. ഇവരെല്ലാം ഇപ്പോള്‍ പെരുവഴിയിലായി. നിലവില്‍ ജില്ല ആശുപത്രിയില്‍ ലഭ്യമായിരുന്ന സേവനങ്ങള്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി, നെടുങ്ങോലം ശാസ്താംകോട്ട തുടങ്ങിയ താലൂക്ക് ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രോഗികള്‍ക്ക് ചികിത്സതേടി എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലായി. അടിയന്തരചികിത്സ ലഭ്യമാക്കേണ്ട രോഗികള്‍ പലരും സ്വകാര്യ, സഹകരണ ആശുപത്രികളിലേക്ക് പോകുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ദിവസം സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണുന്നതിന് മാത്രം 150 മുതല്‍ 300 രൂപയാണ് ചാര്‍ജ് സഹകരണ ആശുപത്രികളിലും ഇതേ ചാര്‍ജ് ആണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാവങ്ങളാണ് കൂടുതലും ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവിടെ കിട്ടുന്ന മരുന്നുകള്‍ ഒന്നും തന്നെ താലൂക്ക് ആശുപത്രികളില്‍ കിട്ടുകയുമില്ല. രോഗികള്‍ക്ക് പല മരുന്നുകളും പുറത്തുനിന്ന് വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വരും ദിനങ്ങളില്‍ താലൂക്ക് ആശുപത്രികള്‍ കൂടി കോവിഡ് സെന്ററുകള്‍ ആക്കാനുള്ള നീക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. രോഗികളായ പാവങ്ങളെ വലയ്ക്കുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ജനം.

comment

LATEST NEWS


പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 42 ആയി, അവശേഷിക്കുന്നവര്‍ക്കായി തെരച്ചിലില്‍


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.