login
കോവിഡ് ബാധിച്ച അധ്യാപക ദമ്പതികൾ കൈകൾ കോർത്തു മരണത്തിലേക്ക്

ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു.

ഡാലസ് (ടെക്സസ്) ∙ഡാലസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയിൽ അധ്യാപകരായ ഭാര്യാ ഭർത്താക്കന്മാർ കോവിഡ് ബാധിച്ചു മരിച്ചു. നോവൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപക ദമ്പതിമാരായ പോൾ ബ്ലാക്ക് വെൽ (61), റോസ്മേരി ബ്ലാക്ക് വെൽ (65) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കൈകൾ കോർത്തു പിടിച്ച നിലയിരുന്നു ഇരുവരുടെയും മരണം.  

ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും കൈകൾ കോർത്ത് പിടിച്ചു മിനിറ്റുകൾക്കകം മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.  

വളരെ ഹൃദയഭേദകമായ തീരുമാനമായിരുന്നു അതെന്നു മകൻ ക്രിസ്റ്റഫർ ബ്ലാക്ക് വെൽ പറഞ്ഞു. ക്രിസ്റ്റഫറിനെ കൂടാതെ മറ്റു രണ്ടു മക്കളും മാതാപിതാക്കളുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഇങ്ങനെ ഒരു മരണം ഞങ്ങൾ ആദ്യമായാണ് കാണുന്നതെന്നും ഇവർ പറഞ്ഞു. ഗ്രാന്റ് പ്രറേറി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകരായിരുന്നു ഇരുവരും. പോൾ ഫാനിൽ മിഡിൽ സ്കൂളിൽ അധ്യാപകനും റോസ് മേരി ട്രാവിസ് വേൾഡ് ലാഗ്വേജ് അക്കാദമിയിൽ അധ്യാപികയുമായിരുന്നു.

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.