login
കോവിഡ് രോഗികളില്‍ കേരളം രാജ്യത്ത് ഒന്നാമത് മരണക്കണക്കില്‍ രണ്ടാമതും

പ്രതിദിന മരണസംഖ്യയും ഇന്ത്യയില്‍ കുറയുകയാണ്. ദശലക്ഷം പേരില്‍ ഇന്ത്യയിലെ മരണസംഖ്യ (107) ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 224 മരണമാണ് ആഗോള ശരാശരി.

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമമായി കുറയുമ്പോള്‍ കേരളം രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

പുതിയ രോഗബാധിതരുടെ 79.61% പത്ത് സംസ്ഥാനങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍  (4,905). മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും യഥാക്രമം 3314 ഉം 1,435 ഉം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 279 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന മരണങ്ങളില്‍ 80.29% പത്ത് സംസ്ഥാനങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ (66 മരണം). പശ്ചിമ ബംഗാളിലും കേരളത്തിലും യഥാക്രമം 29 ഉം 25 ഉം പേര്‍ മരിച്ചു.  

പ്രതിദിന മരണസംഖ്യയും ഇന്ത്യയില്‍ കുറയുകയാണ്. ദശലക്ഷം പേരില്‍ ഇന്ത്യയിലെ മരണസംഖ്യ (107) ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 224 മരണമാണ് ആഗോള ശരാശരി.

ഒരു മാസത്തിലേറെയായി പ്രതിദിന രോഗമുക്തര്‍ ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,021 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,131 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 98 ലക്ഷത്തോട് അടുക്കുന്നു (97,82,669). രോഗമുക്തി നിരക്ക് 95.83 ശതമാനമായി ഉയര്‍ന്നു. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 95 ലക്ഷം പിന്നിട്ടു (95,05,368).

ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദശലക്ഷം ജനസംഖ്യയില്‍ രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് (7,397). 10,149 ആണ് ആഗോള ശരാശരി. റഷ്യ, യുകെ, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ ദശലക്ഷം ജനസംഖ്യയില്‍ ഇതിലുമേറെയാണ് രോഗബാധിതര്‍.

രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം ക്രമമായി കുറയുന്ന പ്രവണത തുടരുന്നു. നിലവില്‍ ചികിത്സയിലുള്ളത് 2,77,301 പേരാണ്. ആകെ രോഗബാധിതരുടെ 2.72% മാത്രമാണിത്.  

 

 

 

  comment

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.