login
പുതിയ കോവിഡ് കേസുകളുടെ എണ്ണം ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രാജ്യത്തെ നാലിലൊന്നു രോഗികള്‍ കേരളത്തില്‍

4,286 പേര്‍ രോഗ മുക്തരായ മഹാരാഷ്ട്രയാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍

ന്യൂദല്‍ഹി:  രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 12,584 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളത്തിലാണ് രോഗികള്‍ കൂടുതല്‍ (3,110) പേര്‍.മഹാരാഷ്ട്രയില്‍ 2,438 പേര്‍ക്കും, ചത്തീസ്ഗഡില്‍ 853 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ആകെ രോഗമുക്തരുടെ എണ്ണം 1.01 കോടി (10,111,294) ആയി ഉയര്‍ന്നു. 96.49%ആണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം 98,94,736 ആയി.

കഴിഞ്ഞ 24 മണിക്കൂറില്‍ 18,385 പേരാണ് രോഗ മുക്തരായത്. പുതുതായി രോഗമുക്തരായവരുടെ 80.50 % വും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. 4,286 പേര്‍ രോഗ മുക്തരായ മഹാരാഷ്ട്രയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. കേരളത്തില്‍ 3,922 പേരും, ഛത്തീസ്ഗഡില്‍ 1,255 പേരും രോഗ മുക്തരായി.

24 മണിക്കൂറിനിടെ 167 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 62.28% അഞ്ച് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് - 40 പേര്‍. കേരളത്തില്‍ 20 ഉം, പശ്ചിമബംഗാളില്‍ 16 പേരും മരിച്ചു.

യുകെയില്‍ നിന്നുള്ള ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96 ആയി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ പുതിയ ഇനം വൈറസ് ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല.

 

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.