login
സര്‍ക്കാര്‍ തള്ളലുകള്‍ പിന്‍തള്ളി കേരളത്തിലെ കോവിഡ് രോഗബാധിതര്‍ ഇന്ന് ലക്ഷം കഴിയും

കഴിഞ്ഞ നാലു മാസത്തെ കോവിഡ് കണക്കു മാത്രം മതി കേരളത്തിന്റെ കഴിവുകേട് കാണാന്‍.

തിരുവനന്തപുരം: സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ന് കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടക്കും. ഇന്നത്തെ കണക്കു പറയുമ്പോള്‍. 737 പേര്‍ക്കു കൂടി രോഗം വന്നാല്‍ ഒൗദ്യോഗി കണക്കു പ്രകാരം തന്നെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവര്‍ ലക്ഷം കഴിയും. ഇന്നലത്തെ കണക്കുപ്രകാരം

ചികിത്സയിലുള്ളത് 26,229 പേര്‍, ഇതുവരെ രോഗമുക്തി നേടിയവര്‍ 72,578 , മരണം 396 എന്നിങ്ങനെ ആകെ 99,203 ആണ് സംഖ്യ. കോവിഡ് പ്രതിരോധത്തിന് കേരളം മാതൃക എന്ന പ്രചരണത്തിനും ആരോഗ്യ രംഗത്ത ഒന്നാമന്‍ എന്ന അവകാശവാദത്തിനും എതിരാണ് ഈ കണക്കുകള്‍

രാജ്യത്ത് ആദ്യ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ ജനുവരി 30ന്. ആദ്യമരണം മാര്‍ച്ച് 12 നായിരുന്നു. കര്‍ണാടകയില്‍. കേരളത്തില്‍ ആദ്യ കോവിഡ് മരണം മാര്‍ച്ച് 28 ന് സംഭവിക്കുമ്പോള്‍ രാജ്യത്ത് 19 പേര്‍ മരിച്ചു കഴിഞ്ഞിരുന്നു. ആദ്യം രോഗം വന്നിട്ടും പിടിച്ചു നിര്‍ത്താനായി  എന്ന അവകാശ വാദം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണം ശരവേഗത്തില്‍ കുതിച്ചു. കേരളം ലോകത്തിന് മാതൃക എന്ന പി ആര്‍ പ്രചരണത്തിന് ആക്കം കൂടി. എത്ര ലക്ഷം പേര്‍ വന്നാലും ചികിത്സിക്കാം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു എന്നു എല്ലാദിവസവും ആവര്‍ത്തിച്ച് മുഖ്യമന്ത്രി കൈയടി വാങ്ങി. എല്ലാം വെറും തള്ളല്‍ മാത്രമെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് പിന്നീടുള്ള കണക്കുകള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ നാലു മാസത്തെ കോവിഡ് കണക്കു മാത്രം മതി കേരളത്തിന്റെ കഴിവുകേട് കാണാന്‍.

ജൂണ്‍ 11 ന് കോവിഡ് രോഗികളുടെ കാര്യത്തില്‍ 18-ാം സ്ഥാനത്തായിരുന്നു കേരളം. 2,161 രോഗികള്‍.മരണം 18. ഒരുലക്ഷത്തിനടിത്ത് രോഗികളുമായി മഹാരാഷ്്ട്രയും(94,041) കാല്‍ലക്ഷത്തിലധികം രോഗികളുമായി തമിഴ്നാടും (36,841)ദല്‍ഹിയം (32,810) ആയിരുന്നു മുന്നില്‍. ഗുജറാത്ത് യിപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങലില്‍ പതിനായിരത്തിലധികകം രോഗികള്‍ ആയിക്കഴിഞ്ഞിരുന്നു. ബംഗാളും കര്‍ണാടകയും ബീഹാറും ഹരിയാനയും ആന്ധ്രയും ജമ്മുകാശ്മീരും തെലുങ്കാനയും ഒറീസയും ആസാമും പഞ്ചാവും ഒക്കെ കേരളത്തേക്കാള്‍ രോഗികളുള്ള സംസ്ഥാനങ്ങലായിരിന്നു.

രോഗികളുടെ എണ്ണം ഇരട്ടിയായെങ്കിലും (4,442)ജൂലൈ ഒന്നിലെ കണക്കനുസരിച്ചും കേരളത്തിന്റെ സ്ഥാനം 18- മത് തന്നെയായിരുന്നു. മഹാരാഷ്ട്ര രോഗികളുടെ കാര്യത്തില്‍ രണ്ടു ലക്ഷത്തിനടുത്തേക്കും (1,74,761)  തമിഴ്നാടും (90,167) ദല്‍ഹിയും (87,360) എത്തി. അപ്പോഴും കേരളം കോവിഡ് പ്രതിരോധത്തിന് ലോകമാതൃക എന്ന് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നു.

ആഗസ്റ്റ് ഒന്നിന് കേരളത്തിന്റെ സ്ഥാനം 13-മത് ആയി. രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നിന്ന ്മഹാരാഷ്ട്ര, ്തമിഴ്നാട്, ദല്‍ഹി എന്നിവിടങ്ങളില്‍ രോഗ്ികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു.  കേരളത്തില്‍ കൂടിക്കൊണ്ടും (10,517). ആസാം, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കേരളത്തേക്കാള്‍ കുറവു രോഗികളായി.

ഇന്നലത്തെ കണക്ക് പ്രകാരം  കൂടുതല്‍ രോഗികകളുടെ കാര്യത്തില്‍ (24,616) പത്താം സ്ഥാനത്ത് കേരളമാണ്. ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്ന മരണം 384. ന്യൂദല്‍ഹിയില്‍ പോലും കേരളത്തേക്കാള്‍ കുറവ് രോഗികള്‍.  കേരളവും ഛത്തീസ്്ഗഡും ആണ്  രോഗികളുടെ  എണ്ണത്തില്‍  കുതിച്ചുയരുന്ന സംസ്ഥാനങ്ങള്‍.ആകെ 9,19,018 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിന്റെ 75% വും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നാണ്.

 

 

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.