login
കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറായി; ഇയാളുടെ കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ലഭിച്ചു

ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലിരുന്നില്ല. 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടില്‍ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്.

പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറായി. കാരക്കുന്ന് (മാര്‍ച്ച് 13,20) ആനക്കാപ്പറമ്പ് (13,15) വിയ്യക്കുര്‍ശി (21) പള്ളികളില്‍ എത്തി. കാരക്കുര്‍ശി യത്തീംഖാന സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് (16,18), ബാലന്‍ സഹകരണ (18,21) ആശുപത്രികളിലും പോയി. ഡോക്ടര്‍മാരുള്‍പ്പെടെ 170 പേരിലേറെ നിരീക്ഷണത്തിലാണ്

ദുബായില്‍ നിന്ന്  മാര്‍ച്ച് 13ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലിരുന്നില്ല. 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടില്‍ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്. പള്ളിയില്‍ നമസ്‌കാരത്തിനും , ആശുപത്രികളിലും പോയി. വീട്ടിലുള്ളവരുമായും നാട്ടുകാരുമായും ഇടപഴകി . വലിയ സമ്പര്‍ക്കവലയത്തിന്റെ കണ്ണികള്‍ കണ്ടെത്താന്‍ ആരോഗ്യവിഭാഗം അന്വേഷണം തുടരുകയാണ്. 51 വയസുകാരനായ ഇയാള്‍ക്കെതിരെ കേസെടുത്തതായി കലക്ടര്‍ അറിയിച്ചു. ഏഴു ബന്ധുക്കള്‍ ക്വാറന്റീനിലാണ്.

ഇയാളുടെ കെഎസ്ആര്‍ടിസി കണ്ടക്ടറായ മകനും നിരീക്ഷണത്തിലാണ്. മണ്ണാര്‍ക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കും,  ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുളള ബസുകളില്‍ ഇയാളും ജോലി ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇതേ ബസ് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ കെഎസ്ആര്‍ടിസി തയാറാക്കി. മണ്ണാര്‍ക്കാട് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പരിഗണനയിലാണ്.

പട്ടാമ്പിയില്‍ നിലവില്‍ നടപടികള്‍ കര്‍ശനമാണ്. അതേസമയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട് സ്വദേശിയും കോട്ടോപ്പാടം സ്വദേശിയും മാതൃകാപരമായി സര്‍ക്കാരിനെ വിവരം അറിയിച്ച് സ്വയം വീടിനുളളില്‍ കഴിഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസമായി.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.