login
രോഗമുക്തിനിരക്ക് 85 ശതമാനം കവിഞ്ഞു; പുതിയ കേസുകളില്‍ 75% പത്ത് സംസ്ഥാനങ്ങളില്‍ നിന്ന്; കേരളത്തില്‍ 10,606 പേര്‍ക്ക്

രോഗമുക്തരായ കേസുകള്‍ രോഗം സജീവമായ കേസുകളേക്കാള്‍ (9,07,883) 48 ലക്ഷത്തിലധികം (48,36,810) കവിഞ്ഞു. രോഗമുക്തരായത് രോഗബാധിതരുടെ 6.32 ഇരട്ടിയാണ്.

ന്യൂദല്‍ഹി: ഇന്ത്യ ഒരു സുപ്രധാനമായ നാഴികക്കല്ല് പിന്നിടുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയര്‍ന്ന രോഗമുക്തി  തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ ദേശീയ രോഗമുക്തി നിരക്ക് ഇന്ന് 85% കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു.  

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,203 രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 72,049 ആണ്. ആകെ രോഗ മുക്തരായവരുടെ എണ്ണം 57,44,693 ആയി.

ഉയര്‍ന്ന തോതിലുള്ള രോഗ മുക്തി രോഗബാധിതരും അസുഖം ഭേദമായവരും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. രോഗമുക്തരായ കേസുകള്‍ രോഗം സജീവമായ കേസുകളേക്കാള്‍ (9,07,883) 48 ലക്ഷത്തിലധികം (48,36,810) കവിഞ്ഞു. രോഗമുക്തരായത് രോഗബാധിതരുടെ 6.32 ഇരട്ടിയാണ്.

രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം ആകെ പോസിറ്റീവായ കേസുകളുടെ 13.44 ശതമാനമായി കുറഞ്ഞു. ഇത്  തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്.

18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ രോഗമുക്തി നിരക്ക് ഉണ്ട്. രോഗമുക്തിയാവുന്ന പുതിയ കേസുകളില്‍ 75% പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണവ. 17,000 ത്തോളം പേര്‍ രോഗമുക്തരായ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്. കര്‍ണാടകത്തില്‍ പ്രതിദിന രോഗമുക്തി നിരക്ക് പതിനായിരത്തിലധികമാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 72,049 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ്. മഹാരാഷ്ട്രയില്‍ അധികമായി തന്നെ തുടരുന്നു. മഹാരാഷ്ട്രയില്‍ 12,000 ത്തിലധികവും കര്‍ണാടകത്തില്‍ പതിനായിരത്തോളം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 986 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 24 മണിക്കൂറിനിടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഈ 83 ശതമാനം മരണവും റിപ്പോര്‍ട്ടു ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 370 പേര്‍ മരിച്ചതോടെ 37 ശതമാനം റിപ്പോര്‍ട്ടു ചെയ്യുന്നു. 91 മരണമാണ് കര്‍ണാടകത്തില്‍.  

കേരളത്തില്‍ ബുധനാഴ്ച 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി.

2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ബുധാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.