login
കൊവിഡ് 19: ഇനിയുള്ള 14 ദിവസങ്ങള്‍ നിര്‍ണായകം; രാജ്യത്ത് യഥാസമയം സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് പ്രതീക്ഷ; കണക്കുകള്‍ പുറത്ത് വന്നു

മറ്റു രാജ്യങ്ങളില്‍ സ്ഥിതി കൈവിട്ടപ്പോള്‍ മാത്രമാണ് ശരിയായ ഇടപെടലുകള്‍ വരെ ഉണ്ടായത്. എന്നാല്‍ യഥാസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് ഫലപ്രദമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

ന്യൂദല്‍ഹി; രാജ്യത്ത് കൊറോണ ഭീതി വ്യാപിക്കുന്നതിനിടെ പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍ പുറത്ത് വരുന്നു. ഇനിയുള്ള 14 ദിവസങ്ങള്‍ നിര്‍ണായകമാണെന്നിരിക്കെ കൊറോണയെ പ്രതിരോധിക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഫലപ്രദമാകുന്നു എന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്. മറ്റു രാജ്യങ്ങളില്‍ സ്ഥിതി കൈവിട്ടപ്പോള്‍ മാത്രമാണ് ശരിയായ ഇടപെടലുകള്‍ വരെ ഉണ്ടായത്. എന്നാല്‍ യഥാസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് ഫലപ്രദമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

+ ആകെ ഇന്ത്യയില്‍ 612 കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 562 കേസുകള്‍ ഇപ്പോഴും ആക്റ്റീവ് രോഗികള്‍ ആണ്.  

+ ആകെ രോഗികളില്‍ 40 പേര് സുഖം പ്രാപിച്ചു ആശുപത്രി വിട്ടു എന്നത് വലിയ സന്തോഷം നല്‍കുന്ന വാര്‍ത്ത ആണ്... വരുന്ന 14 ദിവസം കൊണ്ടു മുകളില്‍  കാണുന്ന 572 ല്‍ നിന്നും ആദ്യത്തെ 100 ല്‍ അധികം പേരെങ്കിലും റിക്കവര്‍ ആയാല്‍ നമ്മള്‍ ശരിയായ ദിശയില്‍ ആണ്. അതായത് നമ്മള്‍ മുന്‍പ് ഒരു പോസ്റ്റില്‍ പ്രതിപാദിച്ച  ആ ഒരു  ഗ്രാഫിലെ കര്‍വ് നമ്മള്‍ ഫ്ളാറ്റ് ആക്കി ആണ് പോകുന്നത് എന്നര്‍ത്ഥം.  

+ 10 കൊവിഡ് മരണങ്ങള്‍ ആണ് ഇത് വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈന ഇറ്റലി എന്നിവിടങ്ങളില്‍ ആദ്യം കണ്ടത് പോലെ സാമ്പിള്‍ പരിശോധിക്കുമ്പോള്‍ രോഗികള്‍ കൂടി വരികയും പിന്നീട് മരണസംഖ്യ അതിനു അനുകൂലമായി കൂടി വരുന്നില്ല എന്നത് ശുഭസൂചന ആണ്.  

+ നമ്മള്‍ ലോക്ക് ഡൗണ്‍ തുടങ്ങിയത് 500 കേസിന് അടുത്തു ആണ്. അതിനാല്‍ തന്നെ വ്യാപക സമൂഹ വ്യാപനം ഉണ്ടാവുന്നത് തടയാന്‍  ലോക്ക് ഡൗണിന് കഴിയും എന്നാണ് പ്രതീക്ഷ. മറ്റു രാജ്യങ്ങളില്‍ സ്ഥിതി കൈ വിട്ട് പോയപ്പോള്‍ ആണ് അവര്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോയത് എന്നതും ശ്രദ്ധേയം ആണ്. ആ അപകടം കാണാനും മനസിലാക്കാനും ഉള്ള സമയം നമുക്ക് കിട്ടി.  

+ ഇതില്‍ എടുത്തു പറയേണ്ട 2 സംസ്ഥാനങ്ങളുടെ കണക്കുകള്‍ ഉണ്ട്. ഹരിയാനയും ഉത്തര്‍പ്രദേശും. ഉത്തരേന്ത്യ എന്നു പറഞ്ഞു പുച്ഛിച്ചു തള്ളുന്ന ഈ 2 സംസ്ഥാനങ്ങള്‍ 30 നു മുകളില്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 11 പേര്‍ സുഖം പ്രാപിച്ചു ആശുപത്രി വിടുകയും ചെയ്തു. മറ്റൊരു സംസ്ഥാനവും രണ്ടക്കം കടന്നിട്ടില്ല എന്നു ശ്രദ്ധിക്കണം. കേരളത്തില്‍ റിക്കവര്‍ ചെയ്തവര്‍ 4 പേരാണ് ഇത് വരെ എന്നാണ് ഔദ്യോഗിക രേഖകള്‍.  

ആയിരക്കണക്കിനു കുഞ്ഞു കുട്ടികള്‍ പതിറ്റാണ്ടുകള്‍ ആയി ജപ്പാന്‍ ജ്വരം ബാധിച്ചു മരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആദ്യമായി 10 വയസ്സില്‍ താഴെ ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും ജ്വരത്തിന് എതിരെ വാക്സിന്‍ നല്‍കിയതിന് ഐക്യരാഷ്ട്ര സഭയുടെ ( UNICEF ) അംഗീകാരവും യോഗി ആദിത്യനാഥിനെ തേടി എത്തിയത് കൊറോണ വാര്‍ത്തകള്‍ക്ക് ഇടയില്‍ മുങ്ങി പോയി. കുഞ്ഞു കുട്ടികളുടെ മരണസംഖ്യ 10 ഇരട്ടി ആയി കുറക്കാന്‍ കഴിഞ്ഞതും നേട്ടമായി ആണ് UNICEF പറയുന്നത്.

 

comment

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.