login
കോവിഡ് രോഗികളിലേക്ക് 'റോബോട്ടിക് മാജിക്കുമായി' എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍

തിരക്കേറിയ സമയത്ത് റോബോട്ടിന് രോഗിയുടെ അടുത്തെത്താന്‍ ജോയ്സ്റ്റിക്ക് നിയന്ത്രണത്തിലൂടെ കഴിയും.

തിരുവനന്തപുരം: കോവിഡ് രോഗിയുടെ സമീപത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് ഡോക്ടര്‍മാരിലേക്കെത്തിക്കുന്ന റോബോട്ടുമായി തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ എം ടെക് റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍ 2018-20 വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഓട്ടോണമസ് നാവിഗേഷന്‍ സംവിധാനമുള്ള കോവിഡ് കെയര്‍ റോബോട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കൈമാറി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ് ഏറ്റുവാങ്ങി. അദ്ധ്യാപിക ഡോ ശ്രീജയുടെ നേതൃത്വത്തില്‍ റോബോട്ടിക്‌സ് വിദ്യാര്‍ത്ഥികളായ സഞ്ജുന മറിയം മാത്യൂസ് (ടീം ലീഡര്‍), എം അജ്മല്‍, കെ ഹരികൃഷ്ണന്‍, റോജിന്‍ ഫിലിപ്പ് റെജി, അരുണ്‍ ശങ്കര്‍ എന്നിവരാണ് കോവിഡ് കെയര്‍ റോബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

തിരക്കേറിയ സമയത്ത് റോബോട്ടിന് രോഗിയുടെ അടുത്തെത്താന്‍ ജോയ്സ്റ്റിക്ക് നിയന്ത്രണത്തിലൂടെ കഴിയും. തിരക്കില്ലാത്ത സമയങ്ങളില്‍ റോബോട്ട് സ്വയം വഴി തെരഞ്ഞെടുക്കുന്ന ഓട്ടോണമസ് നാവിഗേഷന്‍ ഉപയോഗിക്കാം. ഡോക്ടര്‍ക്ക് ടെലിമെഡിസിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റോബോട്ടിലെ ടാബുമായി ബന്ധപ്പെടുകയും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയും ചെയ്യാം. 

റോബോട്ടിനെ ഒപിയിലും ആശുപത്രി വാര്‍ഡിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം കൈ കാണിക്കുമ്പോള്‍ തന്നെ സാനിറ്റൈസര്‍ കൈക്കുമ്പിളിലേയ്ക്ക് വീഴുന്ന നോണ്‍ കോണ്ടാക്ട് സാനിറ്റൈസിംഗ് സംവിധാനവും റോബോട്ടിലുണ്ട്. റോബോട്ട് രൂപകല്പനയിലൂടെ കോവിഡ് കാലഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു കൈത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

 പുതിയ ഒരു പരിസരത്തില്‍ 2 മണിക്കൂര്‍ കൊണ്ട് റോബോട്ടിന്റെ കമ്പ്യൂട്ടര്‍ സെറ്റപ്പും മാപ്പിങ്ങും നടപ്പിലാക്കാന്‍ സാധിക്കും. ഓപ്പണ്‍ സോഴ്‌സ് സിസ്റ്റം ആയ റോബോട്ടില്‍ ഡൈനാമിക് ഒബ്സ്റ്റക്കിള്‍ അവോയ്ഡന്‍സ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ക്കരികിലേയ്ക്ക് 40 കിലോ വരെയുള്ള സാധനങ്ങളും ഈ റോബോട്ടിലുള്ള ട്രേയിലൂടെ എത്തിക്കാനാകും.

1987-91 പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ ലൈറ്റ് ഹൗസാണ് പ്രോജക്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 80,000 രൂപയോളം ചെലവിലാണ് റോബോട്ടിന്റെ നിര്‍മ്മാണം. റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ട് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഭാഗമായി രണ്ടു മാസം കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.