login
'കോവിഡ് 19 സ്റ്റിഗ്മ'

കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ ഹ്രസ്വചിത്രം

കോവിഡ് എന്ന മഹാമാരിയും ലോക്ഡൗണും ജനങ്ങളിലുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. ലക്ഷകണക്കിന് കുടുംബങ്ങള്‍ അനാഥരായി. ഒരുപാട് പേര്‍ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാതെ ആത്മഹത്യ ചെയ്തു. നമ്മെ കാക്കുന്ന ആരോഗ്യ മേഖലയില്‍ ഉള്ളവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ നമ്മളില്‍ പലരും അറിയാതെ പോകുന്നു. രോഗബാധിതരും കുടുംബവും രോഗമുണ്ടെന്ന ചെറിയ തോന്നലുള്ളവര്‍ പോലും അനുഭവിച്ച യാതനകളും വേദനകളും നിങ്ങളെ ഈ ഷോര്‍ട്ട് ഫിക്ഷനിലൂടെ അറിയിക്കുകയാണ്. ശാരീരികാരോഗ്യത്തെപ്പോലെ പ്രധാനമാണ് മാനസികാരോഗ്യവും.                    

 കോവിഡ് കാലത്തെ സമ്മര്‍ദ്ദങ്ങള്‍ ചേര്‍ത്തിണക്കി നടന്‍ സന്തോഷ് കീഴാറ്റൂര്‍ അഭിനയിച്ച ഷോര്‍ട്ട് ഫിക്ഷനാണ് ' കോവിഡ് 19 സ്റ്റിഗ്മ'. ഈ ഷോര്‍ട്ട് ഫിക്ഷനില്‍ സന്തോഷ് കീഴാറ്റൂര്‍ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.                                                                        

വിഷാദങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍, മാനസികാരോഗ്യവകുപ്പ്, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങള്‍ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം, പ്രതിരോധിക്കാം.  ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കണ്ണൂര്‍, ദേശീയ ആരോഗ്യദൗത്യം കണ്ണൂര്‍ ഉണര്‍വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് കോവിഡ് 19 സ്റ്റിഗ്മ അവതരിപ്പിക്കുന്നത്.

സംവിധാനം - സന്തോഷ് കീഴാറ്റൂര്‍, ഛായാഗ്രഹണം - ജലീല്‍ ബാദുഷ, രചന - സുരേഷ്ബാബു ശ്രീസ്ത , എഡിറ്റിങ് - അഖിലേഷ് മോഹന്‍ , ക്രിയേറ്റീവ് പിന്തുണ - ഡോ.കെ വി ലത്തീഷ് , ഡോ. വനമതി സുബ്രമണ്യം , ഡോ. വിശാല്‍ രാജേന്ദ്രന്‍ , സംഗീതം - ഡോ. പ്രശാന്ത്കൃഷ്ണന്‍ , ശബ്ദ ലേഖനം - ചരണ്‍ വിനായിക്, കോസ്റ്റ്യും - സിനി സന്തോഷ്, ചമയം - ജിത്തു പയ്യന്നൂര്‍, പശ്ചാത്തലസംഗീതം റിക്കോര്‍ഡിസ്റ്റ് - സജി സരിഗ , പോസ്റ്റര്‍ ഡിസൈന്‍ - കോള്‍ഡ്ബ്രു,  സ്റ്റില്‍സ് - യദുശാന്ത്, സ്റ്റുഡിയോ - ക്വാര്‍ട്ടറ്റ് മീഡിയ കണ്ണൂര്‍.

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.