login
കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ

കോവിഡ് അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായി ബുധനാഴ്ചയും വ്യാഴാഴ്ചയും 3000 പേർ വീതമാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 3157 പേർ മരിച്ചുവെങ്കിൽ കോവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വ്യാഴാഴ്ച റിക്കാർഡ് വർദ്ധനവായിരുന്നു (100,000).

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ കോവിഡ് 19 രോഗികളുടെ എണ്ണം നവംബർ 3 വ്യാഴാഴ്ച ലഭിച്ച റിപോർട്ടനുസരിച്ചു 14 മില്യൺ (140 ലക്ഷം) കവിഞ്ഞു. മരണം 274000 . പ്രസിഡന്റായി തിരഞ്ഞെടുത്താൽ ആദ്യം അമേരിക്കൻ ജനതയോട് അഭ്യർത്ഥിക്കുക അടുത്ത 100 ദിവസത്തേക്ക് നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നതായിരിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ നിയുക്ത പ്രസിഡന്റ് ജൊ ബൈഡൻ പറഞ്ഞു. മാസ്കിനെ ഒരിക്കലും രാഷ്ട്രീയവൽക്കരിക്കരുതെന്നും ബൈഡൻ അഭ്യർത്ഥിച്ചു.

കോവിഡ് അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായി ബുധനാഴ്ചയും വ്യാഴാഴ്ചയും 3000 പേർ വീതമാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 3157 പേർ മരിച്ചുവെങ്കിൽ കോവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വ്യാഴാഴ്ച റിക്കാർഡ് വർദ്ധനവായിരുന്നു (100,000).

അമേരിക്കയിൽ ഫെബ്രുവരിയോടെ 450 1000 പേർ മരിക്കുമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഡയറക്ടർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഡിസംബർ ,ജനുവരി, ഫെബ്രുവരി മാസങ്ങൾ വളരെ ഗുരുതരമായിരിക്കുമെന്നും അറിയിപ്പിൽ തുടരുന്നു. ജോൺ ഹോപ്പ്കിൻസ് യൂണിവേഴ്സിറ്റി മാറ്റാ അനുസരിച്ച് ആഗോള തലത്തിൽ 64.9 മില്യൺ കേസും 1.5 മില്യൺ മരണവും നടന്നിട്ടുണ്ട്.

comment

LATEST NEWS


'ഈ യുദ്ധം നമ്മള്‍ ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍


ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി


വാക്‌സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.