login
കോവിഡ് വാക്‌സിന്‍ സൂക്ഷിക്കുന്ന ശീതീകരണ മുറി കണ്ടാല്‍ അറയ്ക്കും; ഇതും ആരോഗ്യ മേഖലയിലെ കേരള മാതൃക

കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനിടയിലൂടെ വേണം മുറിക്ക് മുന്നിലെത്താന്‍

ചിത്രം: വി ബി ശിവപ്രസാദ്

കൊച്ചി: കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീമ്പു പറയുന്നവര്‍ ഈ ചിത്രം കാണണം. കോവിഡ് വാക്‌സിനേഷനുള്ള കേരളത്തിലെത്തിയ മരുന്ന് സൂക്ഷിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലൊന്ന്. എറണാകുളത്തെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോര്‍. ജില്ലാ ആശുപത്രിയോടു ചേര്‍ന്നുള്ള ഇവിടെയാണ് ഇന്നു വന്ന 4,33,500 ഡോസ് വാക്‌സിനുകളില്‍ 1,80,000 ഡോസും സൂക്ഷിക്കുക. 

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറുകളില്‍ ബാക്കി മരുന്ന് സൂക്ഷിക്കും. ഇവിടെ നിന്ന് 133 കേന്ദ്രങ്ങളിലേക്ക് വാക്‌സിനേഷനായി കൊണ്ടുപോകും. വളരെ സൂക്ഷമതയോടും ശ്രദ്ധയോടും കൈകാര്യം ചെയ്യണ്ട മരുന്ന് സൂക്ഷിക്കുന്ന ശീതീകരണ മുറിയുടെ പരിസരം കണ്ടാല്‍ മൂക്കത്തും കൈവെക്കും. കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനിടയിലൂടെ വേണം മുറിക്ക് മുന്നിലെത്താന്‍. ഒരു തരത്തിലുള്ളവ്യത്തിയും വെടുപ്പുമില്ലാത്ത മുറി. വാതിലില്‍ പിടിച്ചിരിക്കുന്ന അഴുക്ക് കണ്ടാല്‍ അടുത്തേക്ക് ആരും പോകില്ല. പൊതു സ്ഥലത്തെ മൂത്രപ്പുരയുടെ വാതിലുപോലെ.

സംസ്ഥാനത്ത് ആദ്യബാച്ച് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി എത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ രാവിലെ 10.55 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്. മുംബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്.

വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്‌സില്‍ 12000 ഡോസ് വീതം 25 ബോക്‌സുകള്‍ ഉണ്ടാവും. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തിനാണ്. എറണാകുളത്താണ് കൂടുതല്‍ പേര്‍ക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്.  

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.