ജനുവരി 30നുള്ളില്‍ വാക്സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്സിന് സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്ക് ധരിക്കണം.
ന്യൂദല്‍ഹി : ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്സിനേഷന് നടപടികള്‍ക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന് വിതരണം ചെയ്യും. വാക്സിനേഷന് ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു.
വികാരാധീനനായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്സിന് വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്സിന് സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്ക് ധരിക്കണം.
രണ്ടാംഘട്ടമാകുമ്പോള്‍ 30 കോടി ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കും. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞന്മാര്ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്സിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്സിന് സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടു വാക്സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിനായി ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വാക്സിനേഷന് നല്‍കും. രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗ വ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നല്‍കും. 28 ദിവസത്തെ ഇടവേളകളില്‍ രണ്ടു വാക്സിന് ഡോസുകളാണ് സ്വീകരിക്കേണ്ടത്.
കിഫ്ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ
ഇന്ന് ടെക്നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിനം: രാജിവെച്ചതിന് ശേഷം നോമിനേഷന് നല്‍കും, ബിജെപി അധികാരത്തിലെത്തുമെന്നും ഇ. ശ്രീധരന്
മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും
സത്യന് അന്തിക്കാട് എഴുതി; ഇ ശ്രീധരന് 'നന്മകളുടെ സൂര്യന്', ആത്മാര്‍ഥതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയം
ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം
കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു
ഭാരതപ്പുഴയെ കൊല്ലരുതേ
ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്
യുപിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി; കേരളത്തില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് യുപി എഡിജി
സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
അഞ്ച് കോടി തന്നാല്‍ മോദിയെ വിധിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്
മോദി സര്‍ക്കാരിനെതിരെ കാര്ഷികബില്ലിനെക്കുറിച്ച് നുണപ്രചരണവുമായി സമരജീവി യോഗേന്ദ്രയാദവും എന്‍ഡിടിവിയും