login
കോവിഡ് വ്യാധി

ലോകമെമ്പാടും വ്യാപിച്ച വൈറസ്സാം കോവിഡെന്നുള്ള ഭീകര രാക്ഷസന്‍

ലോകമെമ്പാടും വ്യാപിച്ച വൈറസ്സാം

കോവിഡെന്നുള്ള ഭീകര രാക്ഷസന്‍

ആരും നിനയ്ക്കാതെ വന്നുപെട്ടീടിനാന്‍

ഭീകരമാരിയിലന്തിച്ചു ലോകവും

 

മാനവരാശിക്കു മാരകമായ്ത്തീര്‍ന്ന

കോവിഡിന്നുത്ഭമെത്ര ഭയാനകം

രോഗനിര്‍ണയം ദുഷ്‌കരമെത്രയും

രോഗപ്രതിരോധമതിലേറെ ദുഷ്‌ക്കരം

 

ചീനയില്‍നിന്നും പടര്‍ന്നോരീമാരിയും

ചീനയ്ക്കുതന്നെയും ഭീഷണിയായ് വന്നു

സമ്പന്ന രാഷ്ട്രങ്ങളൊക്കെയും പേടിച്ചു

എന്തുചെയ്യേണ്ടുവെന്നുപകച്ചുടന്‍

 

നൂറുമൊരായിരം പിന്നെയുമായിരം

മാനവരാശികള്‍ ചത്തൊടുങ്ങീടുന്നു

ഔഷധമൊന്നുമേല്‍ക്കാത്ത രോഗ-

ത്തിനെന്തു പ്രതിവിധിയെന്നോര്‍ത്തു ലോകവും

 

വാക്‌സിനു വേണ്ടിയാശാസ്ത്രജ്ഞ ലോകവും

രാവും പകലും പണിയെടുത്തീടുന്നു

എന്നത് ലഭ്യമാണെന്നങ്ങറിയാതെ

അന്തിച്ചു നില്‍ക്കുന്നു ലോകരാഷ്ട്രങ്ങളും

 

ഭാരതഭൂമിയാം നമ്മുടെ രാജ്യത്തും

കോവിഡില്‍പ്പെട്ടു വലഞ്ഞു ജനങ്ങളും

രോഗപ്രതിരോധം തീര്‍ത്ത മികവതില്‍

ലോകരാഷ്ട്രങ്ങള്‍ വാഴ്ത്തുന്നു മോദിയെ

 

പുഞ്ചിരിമായ്ക്കുന്ന മാസ്‌കെന്ന വസ്തുവും

കൈകള്‍ ശുചിയാക്കും സാനിറ്റൈസറും

എല്ലാ കരുതലുമെപ്പോഴുമുള്‍ക്കൊണ്ട്

രോഗപ്രതിരോധം തീര്‍ക്കുന്നിതെല്ലാരും

 

ലോക്ഡൗണ്‍ കാലത്തെത്തീരാദുരിതത്തില്‍

വീടുകളില്‍ത്തന്നെ മേവുന്നു ലോകരും

കോവിഡിന്റെ മോചനം വേഗമുണ്ടാകുമെന്നാ-

ശ്വാസമോടെ കഴിയുന്നു ലോകവും.

 

കോവിഡിന്‍ ഭീകരരാവുകള്‍ പിന്നിട്ടു

വീണ്ടുമുണരുമുഷസ്സെന്ന ചിന്തയില്‍

ദിനരാത്രങ്ങളെണ്ണിക്കഴിക്കുന്നു

ലോകമെമ്പാടുമുള്ള ജനങ്ങളും.

 

 

comment

LATEST NEWS


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി


കൊറോണയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ഒരു രാജ്യം ഒരു പെന്‍ഷന്‍ പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍; മുദ്രാവാക്യത്തിന്റെ പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി ബിഎംഎസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.