login
കൊറോണ വൈറസിനു പിന്നില്‍ കമ്യൂണിസ്റ്റ് ചൈന തന്നെയോ? അന്വേഷിക്കാനെത്തിയ വിദഗ്ധ സംഘത്തെ തടഞ്ഞു; പ്രതിഷേധവുമായി ലോകാരോഗ്യ സംഘടന

സംഘത്തെ ചൈന തടഞ്ഞെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി. ഇതോടെ, കൊറോണ വൈറസിനു പിന്നിലെ ദുരൂഹത ഏറുകയാണ്.

ലണ്ടന്‍: കൊറൊണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ചൈനയിലെ വുഹാന്‍ ലാബില്‍ സൃഷ്ടിച്ചതാണെന്നുമുള്ള ആരോപണത്തിന് ശക്തിയേറുന്നു. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യസംഘടന നിയോഗിച്ച വിദഗ്ധ സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ചൈനിസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വ്യക്തമാക്കി. സംഘത്തെ ചൈന തടഞ്ഞെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി. ഇതോടെ, കൊറോണ വൈറസിനു പിന്നിലെ ദുരൂഹത ഏറുകയാണ്.  

കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്ക് ചൈന അനുമതി നല്‍കാതെ വൈകിപ്പിക്കുകയാണ്. ഇത് നിരാശാജനകമാണ്. ചൈനീസ് അധികൃതരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രഥമദൗത്യം ഇതാണെന്ന് അറിയിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടനാ തലവന്‍ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകത്തെമ്പാടും കോവിഡ് രോഗം പരത്താന്‍ കാരണമായത് അതിന്റെ പ്രഭാവകേന്ദ്രമായ ചൈനയുടെ ക്രൂരതയെന്ന് ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണായകമായ കഴിഞ്ഞ ജനുവരിയില്‍ തന്നെ രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാനും പ്രതിരോധ നടപടികള്‍ ആരംഭിക്കാനും ലോക ആരോഗ്യ സംഘടന തയാറെടുത്തിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ് നല്‍കുന്നതില്‍ നിന്ന് ലോകആരോഗ്യ സംഘടനയെ ചൈന സമ്മര്‍ദം ചെലുത്തി വിലക്കിയെന്നാണ് അമേരിക്കന്‍ ചാരസംഘടന സിഎഎ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചാല്‍ ലോക ആരോഗ്യസംഘടനയ്ക്കുള്ള എല്ലാ സഹായങ്ങളും നിര്‍ത്തുമെന്നും കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു അന്വേഷണവുമായി സഹകരിക്കില്ലെന്നും ചൈന അറിയിക്കുകയായിരുന്നു. കോവിഡ് വ്യാപനം നിര്‍ണായകമായ ജനുവരി മാസത്തില്‍ യുഎസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടുകയായിരുന്നു ചൈന. ഈ സമയത്ത് ലോകത്തെമ്പാടും രോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് വ്യാപനം നല്ലതോതില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. ഇതേകാര്യം ജര്‍മനിയുടെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് വ്യക്തിപരമായി ലോകാരോഗ്യസംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസിനെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് രഹസ്യാന്വേഷ വിഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് മനുഷ്യരില്‍ നിന്ന് അതിവേഗം മറ്റുള്ളവരിലേക്ക് പടരുമെന്നും മഹാമാരിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമാണ് ചൈനയുടെ വിരട്ടലിന്റെ ഫലമായ ലോകാരോഗ്യസംഘടന നടത്താതിരുന്നത്.  

കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയില്‍ ചൈനയിലെത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഇത്തരമൊരു നീക്കം നടന്നിരുന്നത്. കോവിഡ് -19 ന് കാരണമാകുന്ന സാര്‍സ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോള്‍ മനുഷ്യരെ ആദ്യം ബാധിക്കാന്‍ തുടങ്ങി എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് സംഘം കോവിഡ് ആദ്യംറിപ്പോര്‍ട്ട് ചെയ്ത ചൈന സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഈ അന്വേഷണമാണ് ഇപ്പോള്‍ ചൈന തടഞ്ഞിരിക്കുന്നത്.  

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നില്‍ ചൈന തന്നെയാണെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ് ലി-മെങ് യാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യനിര്‍മിത കോവിഡ്-19 വുഹാനിലെ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്നും ഇക്കാര്യം ചൈനീസ് സര്‍ക്കാരിന് കൃത്യമായി അറിയാമെന്നുമാണ് അവര്‍ പറയുന്നത്. അതേസമയം, ഇക്കാര്യം ഒളിച്ചുവെക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കും പങ്കുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

മുന്‍ എത്രോപ്യന്‍ ആരോഗ്യമന്ത്രിയായ ടെഡ്രോസ് കറകളഞ്ഞ മാവോയിസ്റ്റ് - ലെനിനിസ്റ്റാണ്. ചൈനയുടെ പിന്തുണയോടെയാണ് ടെഡ്രോസ് ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷനായത്. അതിനാല്‍ ചൈനീസ് സമ്മര്‍ദം മറികടന്ന് തീരുമാനമെടുക്കാന്‍ ടെഡ്രോസിനാവില്ല.  ലോകാരോഗ്യ സംഘടന ചൈനക്ക്  അനുകൂലമായി കൈകൊണ്ട നടപടികളാണ് കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്നത് വേഗത്തിലാക്കിയത് എന്ന വിമര്‍ശനമാണ് നേരത്തേ ഉയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുള്ള റിപ്പോര്‍ട്ടുകളാണ് വിവിധരാജ്യങ്ങള്‍ പങ്കുവയ്ക്കുയത്.  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പരസ്യമായി പറയുകയും ലോക ആരോഗ്യ സംഘടനയക്കുള്ള സാമ്പത്തിക പിന്തുണ അമേരിക്ക പിന്‍വലിക്കുകയും ചെയ്തിരുന്നു.  

 

 

 

 

 

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.