login
ട്രെയിനുകള്‍ ആശുപത്രികളാവും; ബോഗികള്‍ വാര്‍ഡുകളും; സീറ്റുകള്‍ കിടക്കകളും; കൊറോണ തടയാന്‍ ആശുപത്രി ശൃഖലയുമായി റെയില്‍വേ; മുന്നൊരുക്കവുമായി കേന്ദ്രം

എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ റെയില്‍ ബന്ധമുള്ളതും രോഗികളെ രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും എത്തിക്കാനും ട്രെയിന്‍ ആശുപത്രികളിലൂടെ കഴിയും. കൂടാതെ റെയില്‍വേയുടെ ട്രെയിനുകളില്‍ 30 ശതമാനവും ഇപ്പോള്‍ എസി കോച്ചുകള്‍ ഉള്ളവയാണ്. കൊറോണ പടരുകയാണെങ്കില്‍ എസി ട്രെയിനുകളെല്ലാം സഞ്ചരിക്കുന്ന ആശുപത്രികളായി മാറും. ഇതിനായുള്ള മുന്നെരുക്കമാണ് റെയില്‍വേ ഇപ്പോള്‍ നടത്തുന്നത്.

ന്യൂദല്‍ഹി: കൊറോണ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കൊറോണ രോഗികളെ കൊണ്ട് ആശുപത്രികളെ നിറഞ്ഞാല്‍ രണ്ടാംഘട്ടമായാണ് റെയില്‍വേയുടെ കീഴിലുള്ള ്രെടയിനുകള്‍ ആശുപത്രികളാവുക. ഇതിനായി റെയില്‍വേ മന്ത്രാലയം വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കം റെയില്‍വേ ആരംഭിച്ചിരിക്കുന്നത്.  

എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ റെയില്‍ ബന്ധമുള്ളതും രോഗികളെ രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും എത്തിക്കാനും ട്രെയിന്‍ ആശുപത്രികളിലൂടെ കഴിയും. കൂടാതെ റെയില്‍വേയുടെ ട്രെയിനുകളില്‍  30 ശതമാനവും ഇപ്പോള്‍ എസി കോച്ചുകള്‍ ഉള്ളവയാണ്. കൊറോണ പടരുകയാണെങ്കില്‍ എസി ട്രെയിനുകളെല്ലാം സഞ്ചരിക്കുന്ന ആശുപത്രികളായി മാറും. ഇതിനായുള്ള മുന്നെരുക്കമാണ് റെയില്‍വേ ഇപ്പോള്‍ നടത്തുന്നത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് 18 സോണുകളിലായി 20000 ട്രെയിനുകളാണ് ഉള്ളത്. 28 കോച്ചുകള്‍ വരെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ നിലവിലുണ്ട്. ഇവയില്‍ മാറ്റം വരുത്തിയാല്‍ തന്നെ മികച്ച ആശുപത്രി സംവിധാനം ഉണ്ടാക്കാം. ബെര്‍ത്തും ടോയ്‌ലൈറ്റും സീറ്റും പാന്‍ട്രിയും ഉള്ളതിനാല്‍ രോഗികള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. വൈറസ് ബാധ ഉണ്ടാകുന്ന സ്ഥലങ്ങളിലെ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ച് ആശുപത്രികള്‍ ആക്കാനും. ഒരോ സ്‌റ്റേഷനുകളില്‍ നിന്നും രോഗികളെ നേരിട്ടെത്തി എടുക്കാനും ട്രെയിന്‍ ആശുപത്രികള്‍ക്കാവും. ഇതു മുന്‍കൂട്ടിക്കണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും റെയില്‍വേ മന്ത്രാലയവുമായി സംയുക്ത നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് വിദഗ്ദ്ധര്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും റെയില്‍ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം മുന്‍കൂട്ടികണ്ട് എല്ലാ റെയില്‍വേ ഡിവിഷനുകളും തങ്ങളുടെ കീഴിലുള്ള ട്രെിനുകള്‍ ശുചീകരിച്ചു തുടങ്ങി. ട്രെയിനുകള്‍ അണുവിമുക്തമാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കൊറോണ വൈറസ് വ്യാപനം ഉണ്ടായാലാണ് ഇത്തരം ഒരു നീക്കം നടത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

comment

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.