login
ജമാ അത്തെ ഇസ്ലാമിയുമായി സിപിഎം യോജിച്ച് പ്രവര്‍ത്തിച്ചു; പരസ്പരം മനസിലാക്കിയിരുന്നു; മുസ്ലീം മതരാഷ്ട്രവാദികളുമായുള്ള ചങ്ങാത്തം വെളിപ്പെടുത്തി പാലോളി

പരസ്പരം മനസിലാക്കികൊണ്ടാണ് പ്രവര്‍ത്തിച്ചത്. അന്നൊരു പെതുശത്രുവിനെ നേരിടാനാണ് ഒരുമിച്ചതെന്ന്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം തെരഞ്ഞെടുപ്പിലും ബിജെപിയെ നേരിടാന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. വേങ്ങര എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദറും മാധ്യമ പ്രവര്‍ത്തകനായ എന്‍.പി രാജേന്ദ്രനും ചേര്‍ന്ന് നടത്തിയ സംയുക്ത അഭിമുഖത്തിലാണ് പാലോളി മുഹമ്മദ് കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തിരുവനന്തപുരം: മുസ്ലീം മതരാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി സിപിഎം യോജിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. നിയമസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

പരസ്പരം മനസിലാക്കികൊണ്ടാണ് പ്രവര്‍ത്തിച്ചത്. അന്നൊരു പെതുശത്രുവിനെ നേരിടാനാണ് ഒരുമിച്ചതെന്ന്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം തെരഞ്ഞെടുപ്പിലും ബിജെപിയെ നേരിടാന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. വേങ്ങര എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദറും മാധ്യമ പ്രവര്‍ത്തകനായ എന്‍.പി രാജേന്ദ്രനും ചേര്‍ന്ന് നടത്തിയ സംയുക്ത അഭിമുഖത്തിലാണ് പാലോളി മുഹമ്മദ് കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.  

'ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചിരുന്ന ഘട്ടമുണ്ടായിരുന്നു. ജമാഅത്തിനെ ഞങ്ങള്‍ മനസിലാക്കത്തതുകൊണ്ടോ ഞങ്ങളെ ജമാഅത്ത് മനസിലാക്കത്തതുകൊണ്ടോ പറ്റിയ അബന്ധമല്ല അത്. അക്കാലത്ത് രണ്ട് കൂട്ടര്‍ക്കും ശത്രുവായിട്ടുള്ള ഒരാളുണ്ടായിരുന്നു. അതിനെ നേരിടാനുള്ള താല്‍പര്യം അവര്‍ക്കുമുണ്ട്, ഞങ്ങള്‍ക്കുമുണ്ട്. അതാണ് അതിന്റെ യോജിപ്പെന്നാണ് അഭിമുഖത്തില്‍ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ  കേരള പര്യടനത്തില്‍ നിന്നും മതമൗലികവാദികളായ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയിരുന്നു. എന്നാല്‍, പാലൊളിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ ഇരട്ടമുഖമാണ് പുറത്തുവന്നിരിക്കുന്നത്.  

comment

LATEST NEWS


ജസ്‌നയുടെ തിരോധാനം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു


മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.