login
തെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് വ്യാജപ്രചരണവുമായി സിപിഎം സൈബര്‍ഗുണ്ടകള്‍; പിതൃശൂന്യത പ്രചരിപ്പിക്കുന്നവര്‍ കരുതിയിരിക്കുക; ശക്തമായ നിയമനടപടിയെന്ന് ബിജെപി

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. സിപിഎം സൈബര്‍ അണികള്‍ നിയന്ത്രിക്കുന്ന 'പ്രോഗ്രസീവ് മൈന്റ്' എന്ന ഗ്രൂപ്പിലാണ് ഈ വ്യാജനിര്‍മ്മിതി ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് സിപിഎം സൈബര്‍ പേജുകളിലേക്ക് ഈ വ്യാജസ്‌ക്രീന്‍ ഷോര്‍ട്ട് പടര്‍ത്തിയത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ വ്യാജപ്രചരണവുമായി സിപിഎം സൈബര്‍ ഗുണ്ടകള്‍. മനോരമയുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണിവര്‍. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പേരിലാണ് സിപിഎം സൈബര്‍ ഗുണ്ടകള്‍ വ്യാജനിര്‍മ്മിതികള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്.  

വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കി.  'തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം: ശോഭാ സുരേന്ദ്രന്‍' എന്ന തലക്കെട്ടിലാണ് മനോരമ ഓണ്‍ലൈനിന്റെ പേരില്‍ വ്യാജസ്‌ക്രീന്‍ ഷോട്ടുകള്‍ സൈബര്‍ ഇടത്തില്‍ സിപിഎം ഗുണ്ടകള്‍ പ്രചരിപ്പിക്കുന്നത്. മനോരമ ഓണ്‍ലൈനിന്റെ ഫോണ്ടുവരെ കൃത്രിമായി ഉണ്ടാക്കിയാണ് വ്യാജനിര്‍മിതി ഉണ്ടാക്കിയിരിക്കുന്നത്.  

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. സിപിഎം സൈബര്‍ അണികള്‍ നിയന്ത്രിക്കുന്ന 'പ്രോഗ്രസീവ് മൈന്റ്' എന്ന ഗ്രൂപ്പിലാണ് ഈ വ്യാജനിര്‍മ്മിതി ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് സിപിഎം സൈബര്‍ പേജുകളിലേക്ക് ഈ വ്യാജസ്‌ക്രീന്‍ ഷോര്‍ട്ട് പടര്‍ത്തിയത്. പരാജയഭീതിയാണ് സിപിഎമ്മിനെകൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി. ഇത്തരം പിതൃശൂന്യവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഇടതു ജിഹാദി സൈബര്‍ സംഘങ്ങള്‍ കരുതിയിരിക്കുക. ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു.

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.