നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എറണാകുളത്ത് സീറ്റ് തര്‍ക്കം ഉടലെടുക്കുകയും കെ.വി. തോമസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സി.എന്‍. മോഹനന് പ്രസ്താവന നടത്തിയിരിക്കുന്നത്.
കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം. കെ.വി തോമസുമായി സംസ്ഥാന നേതൃത്വം ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ പാര്‍ട്ടി നേതൃത്വവും കെ.വി. തോമസിനും ഇടയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എറണാകുളത്ത് സീറ്റ് തര്‍ക്കം ഉടലെടുക്കുകയും കെ.വി. തോമസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സി.എന്‍. മോഹനന് പ്രസ്താവന നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുവന്നാല്‍ എറണാകുളം, കൊച്ചി മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് സാധ്യതയേറുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റര്‍ പ്രചാരണം അടക്കം ആരംഭിച്ചതിന് ശേഷമാണ് എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതും യുവ നേതാവായ ഹൈബി ഈഡന് സ്ഥാനാര്‍ത്ഥിയാകുന്നതും. അന്ന് ഹൈക്കമാന്‍ഡ് ഇടപെട്ട് മറ്റുപല വാഗ്ദാനങ്ങളും നല്‍കിയാണ് കെ.വി. തോമസിനെ തണുപ്പിച്ചത്. എന്നാല്‍ ഇതൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല.
അതേസമയം ശനിയാഴ്ച രാവിലെ കെ.വി. തോമസ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നേതൃത്വവുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ.വി. തോമസിന്റെ നിലപാട് എന്താകും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുമോ എന്നത് സംബന്ധിച്ച് ചിലപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ ചരടുവലികളും തുടങ്ങിയിട്ടുണ്ട്.
കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്
വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)
കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും
സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം
ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം
നീതി വൈകിപ്പിക്കലും നീതി നിഷേധം
അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി
ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് അശ്വഥ് നാരായണ്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്; വിഡ്ഢിത്തം പറയുന്നത് അദ്ദേഹത്തിന്റ ശീലം
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വരണം; ഒമ്പതു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയപ്രവേശമെന്നും മെട്രോമാന്
വിദഗ്ധ സമിതി അംഗങ്ങളുടേത് ഗൂണ്ടായിസം; തന്റെ ഭാര്യ ജോയിന്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത് വ്യക്തിതാത്പര്യമൂലം; ന്യായീകരണവുമായി എം.ബി.രാജേഷ്