login
ആദ്യാനുഗ്രഹം വാങ്ങാന്‍ സിപിഎം നേതാവ് എത്തിയത് നിലമ്പൂര്‍ കോവിലകം രാജയെക്കാണാന്‍; സിപിഎമ്മില്‍ കടുത്ത വിമര്‍ശനം

. സി ഐടിയു ഏരിയാ പ്രസിഡന്‍റ് കൂടിയായ ചെയര്‍മാന്‍ രാജകുടുംബത്തില്‍ പോയി അനുഗ്രഹം വാങ്ങിയത് അപമാനമായി എന്നായിരുന്നു സഖാക്കളുടെ വിമര്‍ശനം. സിപിഎമ്മിന്‍റെ ഹിന്ദുവിരോധവും ഇസ്ലാമിക പ്രീണനവും വെളിവാക്കുന്നതായിരുന്നു ഫേസ്ബുക്കില്‍ സൈബര്‍ സഖാക്കള്‍ വിളമ്പിയ വിമര്‍ശനങ്ങളത്രയും.

മലപ്പുറം: നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായ സിപിഎം നേതാവ് മാട്ടുമ്മല്‍ സലീം സ്ഥാനമേറ്റ ശേഷം ആദ്യാനുഗ്രഹം വാങ്ങാനെത്തിയത് നിലമ്പൂര്‍ കോവിലകത്തെ സീനിയര്‍ രാജയായ സത്യനാഥന്‍ തമ്പാന്‍റെ  മുന്നില്‍. മാട്ടുമ്മല്‍ സലീം തന്നെയാണ് തന്‍റെ ആദ്യാനുഗ്രഹത്തിന്‍റെ ചിത്രം ഫേസ് ബുക്ക് വഴി പങ്കുവെച്ചത്.

പക്ഷെ ഇതിന് കയ്യടിക്ക് പകരം സഖാക്കളില്‍ നിന്നും കിട്ടിയത് വിമര്‍ശനശരങ്ങള്‍. സി ഐടിയു ഏരിയാ പ്രസിഡന്‍റ് കൂടിയായ ചെയര്‍മാന്‍ രാജകുടുംബത്തില്‍ പോയി അനുഗ്രഹം വാങ്ങിയത് അപമാനമായി എന്നായിരുന്നു സഖാക്കളുടെ വിമര്‍ശനം. രാജഭരണത്തിന്‍റെ അടയാളത്തിന് മുന്നില്‍ പോയി സാഷ്ടാംഗം നമിച്ചത് തെറ്റായിപ്പോയെന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു.

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോവിലകം ഉള്‍പ്പെട്ട വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. അതും ഈ വിമര്‍ശനത്തിന് കാരണമായി. ഒപ്പം സിപിഎമ്മിന്‍റെ ഹിന്ദുവിരോധവും ഇസ്ലാമിക പ്രീണനവും വെളിവാക്കുന്നതായിരുന്നു ഫേസ്ബുക്കില്‍ സൈബര്‍ സഖാക്കള്‍ വിളമ്പിയ വിമര്‍ശനങ്ങളത്രയും.

രാജാവ്, കോവിലകം തുടങ്ങിയ വാക്കുകള്‍ തട്ടുമ്പുറത്തേയ്‌ക്കെറിഞ്ഞ പാഴ്വാക്കുകളാണെന്നും ഇനിയും ഇതൊന്നും സഖാക്കളായി പൊടിതട്ടരുതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീമിനൊപ്പം സിപിഎം ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ. റഹീം, പിഎം ബഷീര്‍ എന്നിവരും സന്നിഹിതരായിരുന്നു.

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.