login
വ്യാപക അതിക്രമങ്ങള്‍ക്ക് സിപിഎം കോപ്പുകൂട്ടുന്നു; ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകന്റെ രണ്ടു കൈകളും തകര്‍ന്നു.

കേശവദാസപുരം പള്ളിക്ക് സമീപം മോസ്‌ക്ക് ലയിനില്‍ ഇസ്മയലിന്റെ വിട്ടില്‍ ബോംബു നിര്‍മ്മിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് സ്റ്റീഫന്റെ കൈകളാണ് തകര്‍ന്നത്

തിരുവനന്തപുരം:വെഞ്ഞാറമൂടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചതിന്റെ മറവില്‍ വ്യാപക അതിക്രമങ്ങള്‍ക്ക് സിപിഎം കോപ്പുകൂട്ടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലിലാണ് വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (24) എന്നിവര്‍ കൊല്ലപ്പെട്ടത്.

തുടര്‍ന്ന് തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം ഉണ്ടായി. വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു. ഓഫീസ് വാതിലിലെ തകരഷീറ്റ് തകര്‍ത്ത് അതു വഴി അകത്ത് കയറിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെ സാധനങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ തകര്‍ത്തു. പട്ടത്തും കോണ്‍ഗ്രസി ഓഫീസിനു നേരെ ആക്രമണം നടന്നു.

കേശവദാസപുരത്ത് ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകന്റെ രണ്ടു കൈകളും തകര്‍ന്നു. കേശവദാസപുരം പള്ളിക്ക് സമീപം മോസ്‌ക്ക് ലയിനില്‍ ഇസ്മയലിന്റെ വിട്ടില്‍ ബോംബു നിര്‍മ്മിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് സ്റ്റീഫന്റെ കൈകളാണ് തകര്‍ന്നത്. മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. ജില്ലയിലാകെ അതിക്രമം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ബോംബു നിര്‍മ്മാണം. സ്വര്‍ണ്ണക്കടത്ത്, അഴിമതി തുടങ്ങി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണിത്. 

comment
  • Tags:

LATEST NEWS


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു


കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.