2020 വിടപറയുന്ന ഡിസംബറില്‍ ഒഎന്‍വിയുടെ പേരിലുള്ള പുരസ്കാരം ലീലാവതി ടീച്ചര്‍ക്കു ലഭിച്ചത് ധന്യ ധന്യമെന്നേ പറയാനാവൂ. ജ്ഞാനവും ആസ്വാദന സിദ്ധിയും ഒരുപോലെ ഒത്തിണങ്ങിയ മറ്റൊരു നിരൂപക(³) മലയാളത്തിലുണ്ടായിട്ടില്ല എന്നത് പരമസത്യം.
2020 വിടപറയുന്ന ഡിസംബറില്‍ ഒഎന്‍വിയുടെ പേരിലുള്ള പുരസ്കാരം ലീലാവതി ടീച്ചര്‍ക്കു ലഭിച്ചത് ധന്യ ധന്യമെന്നേ പറയാനാവൂ. ജ്ഞാനവും ആസ്വാദന സിദ്ധിയും ഒരുപോലെ ഒത്തിണങ്ങിയ മറ്റൊരു നിരൂപക(³) മലയാളത്തിലുണ്ടായിട്ടില്ല എന്നത് പരമസത്യം.
കേസരിയും മാരാരും ഗുപ്തന് നായരുമെല്ലാം മഹാപണ്ഡിതന്മാരായിരുന്നെങ്കിലും വിലയിരുത്തലുകള്‍ പലപ്പോഴും നമ്മളെ നിരാശരാക്കിയിട്ടുണ്ട്. ചങ്ങമ്പുഴയെ മഹാപ്രതിഭയെന്ന് വാഴ്ത്തിയ എം. കൃഷ്ണന് നായര്‍ വൈലോപ്പിള്ളിയെ ഇടത്തരം കവിയെന്നു പറഞ്ഞപ്പോള്‍ അതാര്‍ക്കും മനസ്സിലാക്കാനായില്ല. കെ.പി. അപ്പനും മുണ്ടശ്ശേരിയും ഒക്കെ പാശ്ചാത്യപക്ഷപാതിത്വത്തില് പലപ്പോഴും മുങ്ങിപ്പോയി. എന്നാല്‍ ടീച്ചറാകട്ടെ പാശ്ചാത്യവും ഭാരതീയവുമായ എല്ലാ അറിവുകളും ചിട്ടയായി ആര്‍ജ്ജിക്കുകയും അതുപയോഗിച്ച് കൃതികളുടെ ആന്തരികഭംഗി സൂക്ഷ്മമായിത്തന്നെ കാട്ടിത്തരുകയും ചെയ്യുന്നു. അധികം പേരെ വേദനിപ്പിക്കാറില്ലെന്നതൊഴിച്ചാല് കൃതികളുടെ ആഭ്യന്തരലോകത്തേക്ക് ടീച്ചറെപ്പോലെ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു സാഹിത്യ വിശ്ലേഷക(³) മലയാളത്തില്‍ വേറെയില്ലേയില്ല. ''പാത്രമറിഞ്ഞു ഭിക്ഷ...'' എന്ന മട്ടില്‍ ടീച്ചര്‍ക്ക് നല്കിയ പുരസ്കാരം ഏറ്റവും അനുയോജ്യം തന്നെ.
ഗായകകവിയായ മധുസൂദനന് നായരും നോണ്‍ ഫിക്ഷന്‍ കാറ്റഗറിയില്‍ ശശി തരൂരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പങ്കിട്ടെടുത്തു. തരൂരിന്റെ രാഷ്ട്രീയത്തോടു യോജിക്കാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ ആംഗലഭാഷാ കൃതികള്‍ ഭാഷയുടെ ഭംഗികൊണ്ടു മനോഹരമായവ തന്നെ. വിദേശത്തു വളര്‍ന്നതിനാല്‍ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതില്‍ അദ്ഭുതപ്പെടാനില്ല. ബോധപൂര്‍വം ദീര്‍ഘങ്ങളായ വാക്കുകളുപയോഗിച്ചും പുതിയ പദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും 'തരൂരിയന്‍ സ്റ്റൈല്‍' തന്നെ രൂപപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രചനാരീതി ഇന്ന് ലോകം മുഴുവന്‍ ഇംഗ്ലീഷ് വായനക്കാര്‍ക്കു സുപരിചിതമായി കഴിഞ്ഞിരിക്കുന്നു. 'രീശിമഴല' (പദസൃഷ്ടി) തരൂര്‍ എന്നു രേഖപ്പെടുത്തുന്ന രീതിയില്‍ ഓക്സഫോര്‍ഡ് ഡിക്ഷണറിക്കാരുപോലും ഇന്ന് അദ്ദേഹത്തെ അംഗീകരിക്കുന്നു. പിന്നെ കേന്ദ്ര സാഹിത്യ അക്കാദമി മാത്രം മാറിനില്‍ക്കുന്നതെങ്ങനെ? കവിത പാടും തോറും നേര്‍ത്തു നേര്‍ത്തു ഒടുവില്‍ ലളിതഗാനമായി പോകാറുണ്ട്. മലയാളത്തിലെ ഗായക കവികളില്‍ പ്രസിദ്ധരായവരെല്ലാം നല്ല ലളിതഗാനങ്ങളെഴുതി കവിത എന്ന ലേബലില്‍ വിട്ടുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ മധുസൂദനന് നായര്‍ അക്കൂട്ടത്തിലാണെന്നു പറയാന്‍ വയ്യ. അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തനും അഗസ്ത്യ ഹൃദയവും മേഘങ്ങളെ കീഴടങ്ങുവിനും ഗാന്ധര്‍വവും തുടങ്ങി ഒരു ഡസനിലധികം കവിതകള്‍ ഗൗരവപൂര്‍ണമായ പഠനം അര്‍ഹിക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ 'അച്ഛന് പിറന്ന വീടും' തരൂരിന്റെ (An Er-a o-f D-ar-kn-e-ss) ഇരുട്ടിന്റെ കാലഘട്ടവും അര്‍ഹതയുള്ള കൃതികള്‍ തന്നെ.
താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; മേഖലയിൽ അതീവ ജാഗ്രതാ നിർദേശം
സിപിഎം-സിപിഐ പോരില്‍ റോഡ് പണി മുടങ്ങി; ജനം ദുരിതത്തില്‍
കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത
ചന്ദനമരം മുറിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകനെ വിട്ടയച്ച് പോലീസ്
വിജയയാത്ര നാളെ കൊല്ലത്ത്
കുണ്ടറ അലിന്റ് തകര്‍ത്തതിന് പിന്നില്‍ ദുരൂഹതകളേറെ
സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ; ഗ്രാമിന് 65 രൂപ കുറഞ്ഞു, ഇന്നത്തെ വില പവന് 33,440 രൂപ
കിഫ്ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സിനിമയിലും ജിഹാദ് കടന്നുവന്നിട്ടുണ്ട്
ഉള്‍ക്കണ്ണിലെ അക്ഷരത്തിളക്കം
കാടിന്റെ മക്കളില്‍ കാരുണ്യ വായ്പോടെ
പത്മശ്രീ ധനഞ്ജയ് സഗ്ദേവ്
ഇനി നമുക്ക് ജ്ഞാനപ്രദക്ഷിണവും നടത്താം
വിജയശ്രീ ബാലന് പൂതേരി