login
പ്രതിരോധം വാക്കിലൊതുങ്ങി; ക്യൂബയില്‍ കൊറോണ വൈറസ് പടരുന്നു; ഇന്ത്യയില്‍ നിന്നും വാക്‌സില്‍ വാങ്ങാനൊരുങ്ങി കമ്മ്യൂണിസ്റ്റ് ഭരണകൂടം

വാക്‌സിന്‍ വിലയിലുള്ള കുറവും വിശ്വാസ്യതയുമാണ് ക്യൂബയെ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

ഹവാന: പ്രതിരോധ സംവിധാനങ്ങള്‍ പാളിയതോടെ ക്യൂബയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 20 മുതലാണ് ക്യൂബയില്‍ കെേറാണ കേസുകള്‍ ഉയരാന്‍ തുടങ്ങിയത്. ഇന്നു 431 പേര്‍ക്കാണ് വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. ഇതു ക്യൂബയുടെ കൊറോണ ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ്. 

പ്രതിരോധസംവിധാനങ്ങള്‍ അപ്പാടെ പാളിയതാണ് രോഗവര്‍ദ്ധനവിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 15,007 പേര്‍ക്കാണ് ക്യൂബയില്‍ ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. ഇതില്‍ 153 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ കൊറോണ വൈറസ് കുറയുമ്പോഴാണ് ക്യൂബയില്‍ രോഗവാഹകരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

 കൊറോണ വാക്‌സിനായി ക്യൂബ മറ്റു രാജ്യങ്ങളെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കൊറോണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ക്യൂബന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്‍ വിലയിലുള്ള കുറവും വിശ്വാസ്യതയുമാണ് ക്യൂബയെ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

comment
  • Tags:

LATEST NEWS


മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.