login
സംസ്കൃതി ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു

സംസ്കൃതി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരവധിയാളുകൾ ഇതിന്റെ ഉദ്യമശുദ്ധി മനസിലാക്കി തങ്ങളോടൊപ്പം പങ്കാളികളായതായി സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു.

മനാമ (ബഹ്‌റൈന്‍): ഓണദിവസം ആരും വിശക്കുന്നവയറുമായി കഴിയരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറിൽപരം ആൾക്കാർക്ക് സംസ്കൃതി ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു.  കൊറോണ വൈറസ് എന്ന മഹാമാരിയിൽ പലവിധ കഷ്ടതകളാൽ അതിജീവനത്തിലൂടെ നീങ്ങുന്ന ഈ കാലഘട്ടത്തിൽ ബഹ്‌റിനിലെ വിവിധസ്ഥലങ്ങളിൽ കഴിയുന്നവരുടെ ആവശ്യകത കണ്ടറിഞ്ഞ്, സംസ്കൃതി ബഹ്‌റൈൻ ഭാരവാഹികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓണസദ്യ വിതരണം ചെയ്തത്.  

സംസ്കൃതി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്.  ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരവധിയാളുകൾ ഇതിന്റെ ഉദ്യമശുദ്ധി മനസിലാക്കി തങ്ങളോടൊപ്പം പങ്കാളികളായതായി  സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു. ഇതിനായി മുന്നിട്ടിറങ്ങിയ സംസ്കൃതിയുടെ ശബരീശ്വരം വിഭാഗിന്റെ   ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.  ഒരുകൂട്ടം സദ്‌മനസ്സുകളുടെ സഹകരണത്തോടെ തിരുവോണദിവസം ഇത്രയുംപേർക്ക് ആഹാരം നൽകാനായതിലുള്ള സംതൃപ്തി സഹ സംയോജക് സുരേഷ് ബാബുവും പങ്കുവെച്ചു.

ഈ പുണ്യപ്രവർത്തനത്തിന്‍റെ ഭാഗമായി സംഭാവനയായി ലഭിച്ച അൻപത് ടെലിഫോണ്‍ കാളിങ് കാർഡുകൾ തൊഴിൽ നഷ്ടപെട്ടും മറ്റും വേണ്ടപ്പെട്ടവരെ ഒന്ന് വിളിക്കാൻപോലുംസാധിക്കാതെ കഴിയുന്നവരെ കണ്ടെത്തി വിതരണം ചെയ്യും. സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ ഓണപൂക്കളം ഒരുക്കിക്കൊണ്ടാണ് ഓണസദ്യ വിതരണത്തിന് തുടക്കം കുറിച്ചത്. സംസ്കൃതി ബഹ്‌റൈന്‍റെ കേരള തമിഴ്നാട് ഘടകങ്ങള്‍ ഉള്‍പെട്ട ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ റിതിൻ രാജ്,  അനിൽ മടപ്പള്ളി  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും മറ്റ് നിരവധി അംഗങ്ങൾ ഇതിൽ പങ്കാളികളാവുകയും ചെയ്തു.

comment

LATEST NEWS


പിണറായി ഭരണത്തില്‍ കേരളം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യമായി; തീവ്രവാദികളുടെ അറസ്റ്റില്‍ മുഖ്യമന്ത്രി മൗനത്തില്‍; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി


നൗള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ കനക്കും; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു


ഏതു നിമിഷവും സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കണം: ജാഗ്രത നിര്‍ദേശവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍


പാലായില്‍ കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു


കേരളത്തെ ഞെട്ടിച്ച കൊലയാളി സ്ത്രീ ഡോ. ഓമന എവിടെ? കേസ് ഓര്‍മപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി


'ന്യോള്‍ ' ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്


പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം; കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു


ഐഎന്‍എസ് വിരാട് അലാങ്കയിലേക്ക് 'അന്ത്യയാത്ര' തുടങ്ങി; ഭാരതത്തിന്റെ കടല്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ച കപ്പലിന് വിട നല്‍കി നേവി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.