login
സിപിഎം സൈബർ പോരാളികൾക്കെതിരെ ജില്ലാ സെക്രട്ടറി

ജില്ലാ കളക്ടർ പി.ബി. നൂഹിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട സിപിഎം സൈബർ പോരാളികൾക്കെതിരെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു രംഗത്ത്. കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിരന്തരം ട്രോളുകളിടുന്ന സഖാക്കൾ ഇതോടെ നിശബ്ദരായിരിക്കുകയാണ്.

സിപിഎം സൈബർ പോരാളികൾക്കെതിരെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴഞ്ചേരി: ജില്ലാ കളക്ടർ പി.ബി. നൂഹിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട സിപിഎം സൈബർ പോരാളികൾക്കെതിരെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ജില്ലാ കളക്ടർക്കെതിരെ സിപിഎം സൈബർ പോരാളികൾ എന്ന തലക്കെട്ടിൽ ജൻമഭൂമി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്ത് എത്തിയത്.  

റാന്നിയിലെ കോവിഡ് ബാധിതരായ ഇറ്റലിക്കാരെ രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ജില്ലയിലെ അഞ്ച് എംഎൽഎമാരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു. ഇതെല്ലാം ഏകോപിപ്പിക്കുന്നത് ജില്ലാ കളക്ടർ പി.ബി നൂഹാണ്. രോഗികളുടെ റൂട്ടുമാപ്പ് രാജ്യത്ത് ആദ്യമായി ഇറക്കി പ്രശംസ പിടിച്ചുപറ്റിയ ആളാണ് പത്തനംതിട്ട ജില്ലാ കളക്ടർ, എന്നാൽ കളക്ടർക്കെതിരെ ചിലർ സോഷ്യൽ മീഡിയാ വഴി വ്യാജ പ്രചരണം നടത്തുന്നു. ഇത്തരക്കാർക്കെതിരെ  നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി എഫ്ബി പോസ്റ്റിൽ ആവശ്യപ്പെട്ടു.  

സിപിഎം ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയതോടെ വെട്ടിലായിരിക്കുകയാണ് സൈബർ പോരാളികൾ. കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിരന്തരം ട്രോളുകളിടുന്ന സഖാക്കൾ ഇതോടെ നിശബ്ദരായിരിക്കുകയാണ്.

 

 

 

comment

LATEST NEWS


കേരളത്തിനു പുറത്ത് 18 മലയാളികള്‍ മരിച്ചു; പ്രവാസികളെക്കുറിച്ച് ഉല്‍ക്കണ്ഠയെന്ന് മുഖ്യമന്ത്രി; ഇടപെടലിനായി വിദേശകാര്യമന്ത്രിക്ക് കത്ത്


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.