login
2.9 കോടി ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍; തട്ടിപ്പിനും ചാരവൃത്തിക്കും ഉപയോഗപ്പെടുത്തിയേക്കാം , ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണത്തില്‍

ഉദ്യോഗാര്‍ത്ഥികളുടെ റെസ്യൂമുകള്‍ ശേഖരിക്കുന്ന ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നാകാം ഈ വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് അനുമാനിക്കുന്നത്. ഇന്ത്യയിലെ പല മുന്‍നിര തൊഴില്‍ വെബ്സൈറ്റുകളുടെ പേരുകളിലുള്ള ഫോള്‍ഡറുകള്‍ ഇക്കൂട്ടത്തിലുണ്ട്.

ന്യൂദല്‍ഹി : 2.9 കോടി ഇന്ത്യാക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ് വഴി സൈബര്‍ കുറ്റവാളികള്‍ പങ്കുവെയ്ക്കുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍ വഴിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്ലോഗിലൂടെ ഫയലിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്. 

ഉദ്യോഗാര്‍ത്ഥികളുടെ ഇമെയില്‍, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അനുഭവ പരിചയം, മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ അതിലുണ്ട്. 2.3 ജിബി വലിപ്പമുള്ള ഫയലാണിത്. 

ഇന്ത്യയിലെ പല മുന്‍നിര തൊഴില്‍ വെബ്സൈറ്റുകളുടെ പേരുകളിലുള്ള ഫോള്‍ഡറുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഈ വിവരങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബിള്‍ സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.  

ഉദ്യോഗാര്‍ത്ഥികളുടെ റെസ്യൂമുകള്‍ ശേഖരിക്കുന്ന ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നാകാം ഈ വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് അനുമാനിക്കുന്നത്. അതേസമയം ആള്‍മാറാട്ടത്തിനും സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പടെയുള്ള പലവിധ തട്ടിപ്പുകള്‍ക്കും കോര്‍പ്പറേറ്റ് ചാരവൃത്തിക്കും വേണ്ടി ഈ വിവരങ്ങള്‍ ഉപയോഗിക്കപ്പെടാനിടയുണ്ട്.

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.