login
മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം നാടുവിട്ടു; ഒളിംപ്യൻ പിടിയിൽ

1992–96 ൽ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്തിരുന്നു. 2019 ഒക്ടോബറിലാണ് ഒല സലീമിനെ കഴുത്ത് ഞെരിച്ചു കൊലപ്പെട്ട രീതിയിൽ സ്റ്റാറ്റൻ ഐലന്റ് പാർക്കിൽ കണ്ടെത്തിയത്.

ന്യൂയോർക്ക് ∙ മുസ്‌ലിം ആക്ടിവിസ്റ്റായ ഒല സലീമിനെ (25) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഈജിപ്റ്റിലേക്ക് രക്ഷപ്പെട്ട ഈജിപ്റ്റ് ഒളിംപിക് ബോക്സർ ചാംപ്യനും ഒലയുടെ പിതാവുമായ കബറി സലിം (52) അറസ്റ്റിൽ.വിചാരണയ്ക്കായി ഇയാളെ ന്യൂയോർക്കിലേക്ക് കൊണ്ടുവന്നു.  

1992–96 ൽ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്തിരുന്നു. 2019 ഒക്ടോബറിലാണ് ഒല സലീമിനെ കഴുത്ത് ഞെരിച്ചു കൊലപ്പെട്ട രീതിയിൽ സ്റ്റാറ്റൻ ഐലന്റ് പാർക്കിൽ കണ്ടെത്തിയത്. വൃക്ഷങ്ങൾക്കിടയിലൂടെ മുപ്പതടിയോളം വലിച്ചിഴച്ചു ഇലകൾ ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. റോസ് ബാങ്കിൽ താമസിച്ചിരുന്ന ഒല മുസ്‌ലിം വനിതകൾക്കുവേണ്ടി വാദിക്കുകയും, കുടുംബകലഹത്തിൽ ഉൾപ്പെടുന്ന മുസ്‌ലിം വനിതകൾക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്തിരുന്നു.  

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആയിഷ വുമൻസ് സെന്ററിൽ വോളണ്ടിയർ കൂടിയായിരുന്നു ഇവർ. പിതാവുമായി ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഇവർ താമസിച്ചിരുന്ന വീട്ടിലേക്ക് പലപ്പോഴും പോലീസ് എത്തിയിരുന്നതായി പറയപ്പെടുന്നു.  

ഒലയുടെ മൃതദേഹം കണ്ടെത്തിയതോടെ കബറി ഈജിപ്റ്റിലേക്ക് ഒളിച്ചോടി. ഈ സംഭവത്തിൽ നവംബർ 5ന് ഇയാൾക്കെതിരെ കേസ്സെടുത്തിരുന്നു. ഡിസംബർ 3ന് ഈജിപ്റ്റിൽ ന്യൂയോർക്ക് പോലീസ് കണ്ടെത്തുകയും തുടർന്ന്ന്യൂയോർക്കിലേക്ക് കൊണ്ടുവരികയും ചെയ്തു. കൻസാസിൽ നടന്ന ബോക്സിങ്ങിനിടെ എതിരാളിയെ ഇടിച്ചു കൊലപ്പെടുത്തിയ വ്യക്തിയാണ് കബറി സലിം. 

  comment

  LATEST NEWS


  ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


  ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്


  സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.