login
വൃത്തികെട്ട നുണകളെഴുതി വെക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഈ മരണം പാഠമാകണം; പ്രദീപിന്റെ മൃതദേഹത്തോട് പോലും വിദ്വേഷം തീര്‍ത്ത് ദീപ നിഷാന്ത്

പ്രദീപിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുമ്പോഴായിരുന്നു ദീപയുടെ ഈ വാക്കുകള്‍. ദീപയുടെ ഈ കമന്റിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്.

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മൃതദേഹത്തെ പോലും അവഹേളിച്ച് ഇടതു സഹയാത്രികയും കവിത മോഷ്ടിച്ച് കുപ്രസിദ്ധയാവുകയും ചെയ്ത തൃശൂര്‍ കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിഷാന്ത്. പ്രദീപിന്റെ മരണം സംബന്ധിച്ച് ദീപയുടെ സുഹൃത്തുക്കളാരോ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കമന്റായാണ് ദീപയുടെ വിദ്വേഷം നിറയുന്ന വാക്കുകള്‍.  

കമന്റ് ഇങ്ങനെ- മരണത്തോട്-മൃതദേഹത്തോട് അനാദരവ് പ്രകടിപ്പിക്കുക പതിവില്ല. അതുകൊണ്ട് തന്നെ അയാളെ പറ്റി ഒന്നും വാളില്‍ എഴുതിയിട്ടില്ല. എഴുതാനാണെങ്കില്‍ പലതുമുണ്ട്. അയാള്‍ വിളമ്പി വച്ച വിഷം ഉപ്പോഴും ഈ സൈബര്‍ വാളില്‍ കിടപ്പുണ്ട്. ഞാനടക്കമുള്ള പലരും അയാളുടെ ഇരകളായിട്ടുണ്ട്. മായ്ച്ചു കളഞ്ഞാല്‍ പോലും പോകാത്ത സൈബര്‍ പ്രതലത്തില്‍ മനുഷ്യരെപറ്റി വൃത്തികെട്ട നുണകളെഴുതി വയ്ക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഈ മരണം ഒരു പാഠമാകേണ്ടതുണ്ട്. നമ്മുടെ ജീവിതം എന്തായിരുന്നെന്ന് തിരിച്ചറിയുക മരണശേഷം മറ്റുള്ളവരുടെ ഓര്‍മകളിലൂടെ തന്നെയാണ്. കൂടുതലൊന്നും എഴുതിന്നില്ല.  

പ്രദീപിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുമ്പോഴായിരുന്നു ദീപയുടെ ഈ വാക്കുകള്‍. ദീപയുടെ ഈ കമന്റിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്.

 

  comment

  LATEST NEWS


  കിഫ്‌ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ


  ഇന്ന് ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിനം: രാജിവെച്ചതിന് ശേഷം നോമിനേഷന്‍ നല്‍കും, ബിജെപി അധികാരത്തിലെത്തുമെന്നും ഇ. ശ്രീധരന്‍


  മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.