login
ന്യൂനപക്ഷ വകുപ്പ് മുസ്ലീം ക്ഷേമ വകുപ്പായി; മദ്രസകള്‍ക്ക് വാരിക്കോരി കൊടുക്കുന്നു; യുഡിഎഫിനെ ലീഗ് വിഴുങ്ങി; ചോദ്യമുയര്‍ത്താന്‍ ബിജെപി മാത്രമെന്ന് ദീപിക

ഇപ്പോള്‍ പിണറായിക്കുപോലും സാന്പത്തിക സംവരണം നടപ്പാക്കാനുള്ള ധൈര്യം കിട്ടിയത് കേന്ദ്രനിയമത്തിന്റെ പിന്‍ബലമാണ്. കേന്ദ്രം നടത്തിയ ഭരണഘടനാ ഭേദഗതിയാണ്.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ മുഖപത്രമായ ദീപിക. ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുക്കുമ്പോള്‍ എല്‍ഡിഫും യുഡിഎഫും നോക്കി നില്‍ക്കുകയാണെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയുടെ എഡിറ്റോറില്‍ പേജില്‍ വന്ന ലേഖനത്തില്‍ പറഞ്ഞു. ലീഗിനെതിരെയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദീപിക ഉയര്‍ത്തിയിരിക്കുന്നത്.

എവിടെയായിരുന്നു നിങ്ങള്‍

കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നു കേരള ഹൈക്കോടതി കേരള സര്‍ക്കാരിനു നിര്‍ദേശം കൊടുത്തിരിക്കുകയാണ്. നാലുമാസത്തിനകം നടപടി സ്വീകരിക്കണം എന്നാണു ഹൈക്കോടതിയുടെ ഉത്തരവ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപരിപാടികള്‍ ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്ന സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.വി. ആശ പുറപ്പെടുവിച്ച സുപ്രധാനമായ ഈ ഉത്തരവ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് ആകാംക്ഷയുണ്ട്.

നാലുമാസത്തെ സാവകാശത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ എങ്കിലും നീട്ടിക്കൊണ്ടു പോകില്ലേ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടാന്‍ തങ്ങളുടെ നീതിബോധത്തെ സംശയിക്കരുതേ എന്ന വിലാപവുമായി നടക്കുന്ന പ്രതിപക്ഷത്തിന് തന്റേടമുണ്ടോ കേരളത്തിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ആ വിധി കേരളത്തിലെ പ്രധാനപ്പെട്ട മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്‌കരിച്ചു എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്.

 

ഇവിടെയാണു ലോകത്താകെ പടരുന്ന ഇസ്ലാമോഫോബിയയുടെ വേരുകള്‍ കേരളത്തിലും എത്ര ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്നു വ്യക്തമാവുക. മറ്റു ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന അനീതിയെക്കുറിച്ചു നിശബ്ദരാവുക മാത്രമല്ല, അക്കാര്യം ഉച്ചത്തില്‍ പറയുന്നവരെ വര്‍ഗീയവാദികളാക്കാനും ഈ മാധ്യമങ്ങള്‍ മത്സരിക്കാറുണ്ട്. ഇത്തരം ബ്രാന്‍ഡിംഗ് ഭയന്ന് ഇമേജിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന പലരും നിശബ്ദാരവുകയും ചെയ്യുന്നു. അനീതി അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.

അടുത്തകാലത്തു സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു യുവ ബിഷപ്പിന്റെ പ്രസംഗത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്. മതാധ്യാപകരുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഒരു ജീവിതാനുഭവം പങ്കുവയ്ക്കുമ്പോഴാണ് മുസ്ലിം മതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയില്‍നിന്നുണ്ടായ ഒരു പ്രതികരണം പറഞ്ഞത്. വിശ്വാസത്തിന്റെ കാര്യത്തില്‍ അവര്‍ വളരെ സ്‌ട്രോംഗാ. നമ്മള്‍ അഡജസ്റ്റ് ചെയ്തില്ലെങ്കില്‍ നടക്കില്ല എന്നായിരുന്നുവത്രെ യുവതി പറഞ്ഞത്.

അതുപോലെ തന്നെയാണു ക്ഷേമപദ്ധതികളില്‍ കാണിക്കുന്ന അനീതിയുടെ വിഷയവും. ന്യൂനപക്ഷങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപദ്ധതികള്‍ ഒരുവിഭാഗം മാത്രം സ്വന്തമാക്കുന്നതു സംബന്ധിച്ചു മറ്റു ന്യൂനപക്ഷങ്ങളുടെ മനോഭാവത്തിന്റെയും കാതല്‍ ഇതാണ്. മുസ്ലിം സമൂഹം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വളരെ സ്‌ട്രോംഗാണ്. അന്യായമായി അനുഭവിക്കുന്നവകളില്‍ പോലും മാറ്റം വരുത്തിയാല്‍ ശക്തമായി പ്രതികരിച്ചേക്കാം. മറ്റു ന്യൂനപക്ഷങ്ങളോ കിട്ടുന്നതാകട്ടെ എന്ന മട്ടിലും. അതുകൊണ്ടു തന്നെയാണ് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പോലും നഷ്ടപ്പെടുന്നതും അന്യായം അനുഭവിക്കേണ്ടി വരുന്നതും.

ലീഗ് സ്‌ട്രോംഗ്

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വോട്ടിന്റെ കുത്തകാവകാശം പറയാറുള്ള ജനാധിപത്യമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് പിണറായി സര്‍ക്കാര്‍ സംവരണേതര സമൂഹങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണത്തിനെതിരേ പടനയിക്കാന്‍ പോവുകയാണ്. മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണു സാന്പത്തിക സംവരണം എങ്കിലും അതിനെതിരേ ലീഗ് സമരം ചെയ്യുന്നു. അതായത് ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ നല്ല വാഗ്ദാനങ്ങളൊക്കെ നല്കി വോട്ടു പിടിച്ചാലും അധികാരം കിട്ടിയാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തതു നടപ്പാക്കിക്കാതിരിക്കാന്‍ ലീഗിനറിയം എന്നു വ്യക്തം.

കരുണാകരനെപ്പോലുള്ള ശക്തന്മാര്‍ മുന്നണിയെ നയിച്ചപ്പോഴും, ഇന്നത്തെ ശക്തി ലീഗിന് ഇല്ലാതിരുന്നിട്ടും സാന്പത്തിക സംവരണം എന്ന മന്ത്രിസഭയുടെ തീരുമാനം പരണത്തു വയ്പിക്കാന്‍ ലീഗിനായി. അത്ര സ്‌ട്രോംഗായിരുന്നു അവരുടെ നിലപാട്. അന്നത്തെ പ്രതിപക്ഷ ശബ്ദമായ ഇ.എം.എസ് വരെ താത്വികമായി സാന്പത്തിക സംവരണത്തിന് അനുകൂലമായിരുന്നു. എന്നിട്ടും കരുണാകരന് ആ തീരുമാനം പിന്‍വലിക്കേണ്ടിവന്നു. പിന്‍വലിക്കാന്‍ പാടില്ല എന്നു സ്‌ട്രോംഗായി പറയാന്‍ സാന്പത്തിക സംവരണം ആവശ്യപ്പെടുന്നവരും ആ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരുമായ കേരള കോണ്‍ഗ്രസുകാര്‍ക്കു പോലും സാധിച്ചില്ല. അവര്‍ക്കു കരുണാകരന്റെയും ലീഗിന്റെയും ഒക്കെ പ്രീതിയായിരുന്നു വലുത്.

ഇപ്പോള്‍ പിണറായിക്കുപോലും സാന്പത്തിക സംവരണം നടപ്പാക്കാനുള്ള ധൈര്യം കിട്ടിയത് കേന്ദ്രനിയമത്തിന്റെ പിന്‍ബലമാണ്. കേന്ദ്രം നടത്തിയ ഭരണഘടനാ ഭേദഗതിയാണ്.

2014 ല്‍ കേരള നിയമസഭ പാസാക്കിയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം അനുസരിച്ച് ന്യൂനപക്ഷ അവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെടേണ്ടതാണ്. കേന്ദ്ര നിയമം അനുസരിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ക്ക് അര്‍ഹരായ ആറു മതവിഭാഗങ്ങളാണ് ഇന്ത്യയിലുള്ളത്. മുസ്ലിംകള്‍, ക്രൈസ്തവര്‍, സിക്കുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.66 ശതമാനം മുസ്ലിംകളും 18.38 ശതമാനം ക്രൈസ്തവരും ആണ്. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിച്ചാല്‍ ക്രൈസ്തവര്‍ക്ക് 40.9 ശതമാനം ലഭിക്കണം. മുസ്ലിംകള്‍ ഒഴികെയുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 0.34 ശതമാനവും.

എന്നിട്ടുമെന്തേ കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇപ്പോഴും മുസ്ലിംകളും മറ്റു മതസ്ഥരുമായി 80:20 എന്ന അനുപാതത്തില്‍ പങ്കുവയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഇപ്പോഴുള്ള സര്‍ക്കാരും ജനപ്രതിനിധികളും ഉത്തരം പറയേണ്ടതുണ്ട്. 2011 ല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന്റെ മന്ത്രി മുസ്ലിം സമൂഹത്തില്‍നിന്നു മാത്രം എന്നതും മറക്കരുത്.

സ്‌നേഹിച്ച് തകര്‍ക്കപ്പെടുന്നവന്‍

വ്യത്യസ്തനാണു പിണറായി എന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. സാന്പത്തിക സംവരണം പോലുള്ള വിഷയങ്ങളില്‍ സുധീരമായ തീരുമാനം എടുത്തു. പിണറായിയോടു പോരാടി ജയിക്കുന്നതിനേക്കാള്‍ വളരെ എളുപ്പത്തില്‍ അദ്ദേഹത്തെ സ്‌നേഹിച്ച് അപകടത്തിലാക്കാന്‍ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ചെയ്തുകൂട്ടിയ പാതകങ്ങളുടെ കഥകള്‍ ആരെയാണ് അന്പരപ്പിക്കാത്തത് ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന ന്യായം പറഞ്ഞ് തലയൂരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും, ഇത്രപാവമായിപ്പോയോ പിണറായി എന്ന് ആരും സംശയിക്കും. അതുപേലെയാണ് അദ്ദേഹം വല്ലാതെ സ്‌നേഹിക്കുന്ന മന്ത്രി ജലീല്‍ ഇടതുമുന്നണിയുടെ മതേതര സമീപനങ്ങളില്‍ ചാര്‍ത്തുന്ന കളങ്കവും.

എവിടെയായിരുന്നു നിങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് എല്ലാ പാര്‍ട്ടികളും കോപ്പുകൂട്ടുകയാണ്. പാര്‍ട്ടികളിലെ മതേതരക്കാരും മതാധിഷ്ഠിതക്കാരും എല്ലാം ഓരോ മണ്ഡലത്തിലെയും മതവിഭാഗങ്ങളെക്കൂടി നോക്കിയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. ഓരോ സമുദായവും എന്തു തീരുമാനമെടുക്കും എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. സമുദായ നേതാക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു വിലയുണ്ടെന്ന് എല്ലാവരും രഹസ്യമായി സമ്മതിക്കുന്നു. അതിലും ആഴമുണ്ടാവും സമുദായാംഗങ്ങളില്‍ പടരുന്ന വികാരത്തിന്. അവര്‍ വലിയ പരസ്യ പ്രതികരണത്തിനൊന്നും തുനിയണമെന്നില്ല.

1996 ല്‍ ഇടതുകോട്ടയായ മാരാരിക്കുളത്ത് സിപിഎമ്മിന്റെ പോര്‍ക്കുതിരയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, കോണ്‍ഗ്രസിലെ അത്ര പ്രമുഖനൊന്നും അല്ലാതിരുന്ന പി.ജെ. ഫ്രാന്‍സിസിനോടു തോറ്റത് ആരും മറക്കില്ല. പാര്‍ട്ടിക്കുള്ളിലെ ചതി മാത്രമായിരുന്നില്ല അദ്ദേഹത്തെ തോല്‍പ്പിച്ചത് എന്ന് അക്കാലത്ത് പാര്‍ട്ടിതന്നെ വിലയിരുത്തിയിരുന്നു. അവിടത്തെ എംഎല്‍എ ആയിരുന്ന ടി.ജെ. ആഞ്ചലോസിനെക്കുറിച്ച് വി.എസ്. നടത്തിയ വിലകുറഞ്ഞ ഒരു പരാമര്‍ശം അവിടത്തെ ക്രൈസ്തവസമൂഹത്തെ അക്കാലത്ത് വല്ലാതെ മുറിപ്പെടുത്തിയിരുന്നു. പിന്നീടു മാരാരിക്കുളത്ത് മത്സരിച്ചതു തോമസ് ഐസക് മാത്രമാണ്.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മിക്കവാറും ക്രൈസ്തവരാണ്. ക്രൈസ്തവ മേഖലകളില്‍ കോണ്‍ഗ്രസും മിക്കവാറും ക്രൈസ്തവരെ തന്നെ നിര്‍ത്തുന്നു. കോട്ടയംകാരന്‍ കെ.സി. ജോസഫ് മലബാറിലെ ഇരിക്കൂറിലേക്കു വണ്ടികയറിയത് ഇടയ്‌ക്കൊന്നും കോണ്‍ഗ്രസുകാര്‍ ഇല്ലാത്തതുകൊണ്ടായിരുന്നില്ലല്ലോ ഇങ്ങനെ വരുന്നവരോടെങ്കിലും എന്താവും നമ്മുടെ ക്ഷേമകാര്യം എന്ന് ജനം ചോദിക്കണം. എല്ലാം ഒരു കൂട്ടര്‍ തന്നെ കൊണ്ടുപോയപ്പോള്‍ നിങ്ങള്‍ എവിടെ ആയിരുന്നു

ആരും ചോദിച്ചില്ലെങ്കിലും ബിജെപി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് ഉത്തരം കണ്ടുവയ്ക്കുന്നതു നല്ലത്. അച്യുതാനന്ദന്‍ സംഭവത്തിലുണ്ടായതുപോലുള്ള പ്രതികരണങ്ങള്‍ ഇനിയും ഉണ്ടാവാം. ജനം ബോധവാന്മാരായി വരുന്നു.

തെരഞ്ഞെടുപ്പ് ഒരുക്കം

നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച് ഇടതുമുന്നണിക്കുവേണ്ടി മുഖ്യമന്ത്രി എല്ലാ ജില്ലയിലെയും പ്രമുഖരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് പതിവുപോലെ കേരളയാത്ര ആരംഭിക്കുന്നു. എല്ലാം പതിവ് ഏര്‍പ്പാടുകള്‍. ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഒന്നും എങ്ങും എത്തിക്കാനാവുന്നില്ല. എന്‍സിപി ഇടതുമുന്നണി വിടുമോ, കാപ്പന്‍ പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമോ അതോ ജനാധിപത്യമുന്നണിയില്‍ മത്സരിക്കാന്‍ ഉണ്ടാകുമോ എന്നുള്ളതെല്ലാം അവ്യക്തമായി തുടരുകയാണ്. പി.സി. ജോര്‍ജിനെ കൂടെക്കൂട്ടിയാല്‍ കൊള്ളാമെന്ന രമേശിന്റെ മോഹത്തിനും ജോര്‍ജിന്റെ കഴിഞ്ഞകാല വാക്കുകളും പ്രവൃത്തികളും തടയാവുകയാണ്.

ഇതൊക്കെ തുടക്കത്തിലെ തടസങ്ങളാണ്. പ്രചാരണം മൂക്കുന്‌പോള്‍ ജനം രണ്ടു മുന്നണിയായി തിരിയും. അങ്ങനെ തിരിയാതെ വരുന്നത് സമുദായികമായ അനീതികള്‍ അനുഭവിക്കുന്നവര്‍ മാത്രമാകും.

ന്യൂനപക്ഷക്ഷേമ മന്ത്രിയുടെ നിലപാട്

മതേതരത്വം വല്ലാതെ പറയുന്ന സിപിഎമ്മിന്റെ മന്ത്രിസഭയിലെ ന്യൂനപക്ഷക്ഷേമ മന്ത്രി വരുത്തിയ നിയമ ഭേദഗതിയിലൂടെ കമ്മീഷനിലെ അംഗങ്ങളെയെല്ലാം ഒരു സമുദായത്തില്‍നിന്നുള്ളവരാക്കാമെന്നായി. ആ ഭേദഗതിയുടെ അപകടം ആരും അറിഞ്ഞില്ല. നിയമങ്ങള്‍ പഠിക്കുന്ന ജനപ്രതിനിധികള്‍ നിയമസഭയില്‍ ഇല്ലാതാകുന്നു. പുതിയ തലമുറ നേതാക്കന്മാരില്‍ ഭൂരിഭാഗത്തിനും അധികാരം പിടിക്കാനുള്ള കളികളില്‍ മാത്രമാണു താത്പര്യം. ഇത്രയും അന്യായം നടന്നിട്ടും ആരും പ്രതിഷേധിച്ചില്ല. സര്‍ക്കാരിനെ ചോദ്യം ചെയ്തില്ല.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഫലത്തില്‍ മുസ്ലിം ക്ഷേമ വകുപ്പായി പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രി, സെക്രട്ടറി, കമ്മീഷന്‍ ചെയര്‍മാന്‍, അംഗം, ഉദ്യോഗസ്ഥര്‍ എല്ലാം മിക്കവാറും ഒരു സമുദായത്തില്‍ പെട്ടവര്‍. എന്തേ ഇങ്ങനെ എന്നോ പോലും ചോദിക്കാന്‍ ആരുമില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രി തന്റെ മതേതര സ്വഭാവത്തെക്കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ വിതരണം വരെ നടത്തുന്നു. എല്ലാം മതേതരത്വം. മദ്രസകള്‍ക്ക് അദ്ദേഹം വാരിക്കോരി നല്കിയ സര്‍ക്കാര്‍ സഹായങ്ങളും എല്ലാവരെയും അന്പരപ്പിക്കുന്ന വിധമായി. എന്നിട്ടും ഞങ്ങള്‍ക്കുകൂടി തരണം എന്നുപോലും ആരും വായ് തുറക്കുന്നില്ല. കാരണം അവര്‍ അത്ര സ്‌ട്രോംഗാണ്. ഏതു ഭരണകാലത്തും പിടിക്കുന്നിടത്തു കെട്ടും.

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പലവട്ടം ചോദ്യം ചെയ്തപ്പോള്‍ മന്ത്രി കെ.ടി. ജലീല്‍ താന്‍ പാണക്കാട് തങ്ങള്‍ പറയുന്നതുപോലെ ചെയ്യാമെന്നു വെല്ലുവിളിച്ചത് രക്ഷപ്പെടാന്‍ വേണ്ടി മാത്രമായിരുന്നില്ല. സിമി മുന്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു!

  comment

  LATEST NEWS


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം


  നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.