login
സര്‍ക്കാര്‍ വീടുകള്‍ വാഗ്ദാനത്തിലൊതുങ്ങി; കൊറ്റമ്പത്തൂരിന് അഭിമാനമായി സേവാഭാരതിയുടെ പുനര്‍ജനി ഗ്രാമം; നാളെ 17 കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറും

പതിനേഴ് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം നല്‍കി. മറ്റ് വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ വീട് പണിത് നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. സേവാഭാരതി 37 കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കാന്‍ തയാറായിരുന്നു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ചിലര്‍ മറ്റ് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.

തൃശൂര്‍: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സേവാഭാരതി ചെറുതുരുത്തി ദേശമംഗലം കൊറ്റമ്പത്തൂരില്‍ നിര്‍മ്മിച്ച് നല്‍കുന്ന പതിനേഴ് വീടുകളുടെ താക്കോല്‍ദാനം നാളെ നടക്കും. പതിനേഴ് വിശിഷ്ട വ്യക്തികള്‍ വീട്ടുകാര്‍ക്ക് താക്കോല്‍ കൈമാറും. 2018 ആഗസ്ത് 18നുണ്ടായ ഉരുള്‍പൊട്ടലിലാണ് കൊറ്റമ്പത്തൂരിലെ 37 വീടുകള്‍ തകര്‍ന്നത്. നാല്പേര്‍ മരിക്കുകയും ചെയ്തു.  

പുനരധിവാസത്തിന്റെ ഭാഗമായി എഴുപത്തെട്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങിയാണ് വീടുകള്‍ പണിത് നല്‍കുന്നത്. പതിനേഴ് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം നല്‍കി. മറ്റ് വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ വീട് പണിത് നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. സേവാഭാരതി 37 കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കാന്‍ തയാറായിരുന്നു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ചിലര്‍ മറ്റ് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. 750 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പതിനേഴ് വീടുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. വീടുകളുടെ നിര്‍മ്മാണത്തിന് മാത്രം ഒന്നരക്കോടി രൂപയോളം ചെലവായി.

രണ്ടാം ഘട്ടമെന്ന നിലക്ക്  കൊറ്റമ്പത്തൂര്‍ ഗ്രാമത്തെയാകെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാമവികാസ പദ്ധതികളാണ് സേവാഭാരതി ആവിഷ്‌കരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മകള്‍, യുവാക്കള്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ , വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും തുടര്‍പദ്ധതിയുടെ ഭാഗമാണ്.

Image may contain: sky, house, cloud and outdoor

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ പുനര്‍ജനി പദ്ധതി വഴി സേവാഭാരതി ആയിരത്തോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ്. കൊറ്റമ്പത്തൂരിലെ പതിനേഴ് വീടുകള്‍ ഉള്‍പ്പെടെ 64 വീടുകളാണ് ഇനി കൈമാറാന്‍ അവശേഷിക്കുന്നത്. ഡിസംബറിന് മുന്‍പായി ഈ വീടുകളും കൈമാറുമെന്നും സേവാഭാരതി വ്യക്തമാക്കി.

Image may contain: house, sky and outdoor

 

comment

LATEST NEWS


ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം


അനന്തപുരിയ്ക്ക് ബിജെപിയുടെ കര്‍മ്മ പദ്ധതി; എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; 20 രൂപ നിരക്കില്‍ ഊണ്


വരുന്നത് സര്‍വ്വനാശിനി; ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്


മഹാരാഷ്ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും


ഗണേഷ് കുമാറിന്റെയും മുന്‍ ഓഫിസ് സെക്രട്ടറിയുടെയും വീടുകളില്‍ പൊലീസ് പരിശോധന; നടപടി നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍


ഇന്ന് 5375 പേര്‍ക്ക് കൊറോണ; 26 മരണങ്ങള്‍; പരിശോധിച്ചത് 58,809 സാമ്പിളുകള്‍; രോഗമുക്തി 6151 പേര്‍ക്ക്; നിരീക്ഷണത്തില്‍ 3,10,611 പേര്‍


വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍


ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു; പ്രവൃത്തി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.