login
ഉണരണം, ഭക്തരുടെ അവകാശബോധം

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം നിക്ഷേപത്തിന്റെ പലിശയില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനമാണ് ഇതില്‍ ആദ്യത്തേത്. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേരളത്തിലുണ്ട്. എന്നാല്‍ ഹിന്ദുമത സ്ഥാപനങ്ങളുടെ സ്വത്തില്‍ മാത്രമാണ് പിണറായി സര്‍ക്കാരിന്റെ കണ്ണ്. മറ്റ് മതസ്ഥരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വത്തില്‍ നോട്ടമിട്ടാല്‍ അപ്പോള്‍ വിവരമറിയുമെന്ന് അറിഞ്ഞുകൊണ്ടുള്ള നീക്കമാണിത്.

ടിപ്പുസുല്‍ത്താന്‍ മലബാറിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തത് മതവിരോധം കൊണ്ട് മാത്രമായിരുന്നില്ല, അവിടെയുണ്ടായിരുന്ന സമ്പത്തെല്ലാം കൊള്ളയടിക്കാന്‍ കൂടിയായിരുന്നു എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. കേരളത്തിലിപ്പോള്‍ ക്ഷേത്രസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കി വരുന്നത് ഒരു ജനാധിപത്യ സര്‍ക്കാരാണ്. കൊറോണ മഹാമാരിയുടെ മറവില്‍ ക്ഷേത്രസ്വത്തുക്കള്‍ കൈയിട്ടുവാരാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കൊറോണ വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും തുടങ്ങിയ ശേഷം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിപാടികളില്‍ പലതും ക്ഷേത്രസ്വത്തുക്കള്‍ ലക്ഷ്യം വച്ചാണ്. ക്ഷേത്രവിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയാണ് സര്‍ക്കാരിന്റെ ഓരോ തീരുമാനവും. അതില്‍ ഏറ്റവുമൊടുവിലത്തേതാണ് ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റുകാശാക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം നിക്ഷേപത്തിന്റെ പലിശയില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനമാണ് ഇതില്‍ ആദ്യത്തേത്. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേരളത്തിലുണ്ട്. എന്നാല്‍ ഹിന്ദുമത സ്ഥാപനങ്ങളുടെ സ്വത്തില്‍ മാത്രമാണ് പിണറായി സര്‍ക്കാരിന്റെ കണ്ണ്. മറ്റ് മതസ്ഥരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വത്തില്‍ നോട്ടമിട്ടാല്‍ അപ്പോള്‍ വിവരമറിയുമെന്ന് അറിഞ്ഞുകൊണ്ടുള്ള നീക്കമാണിത്. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഹിന്ദു ആരാധനാകേന്ദ്രമാണ്. എന്നാല്‍ എല്ലാ മതവിഭാഗങ്ങളുടെയും പൊതുസ്വത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റേത് എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മറ്റ് മതസ്ഥര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തുകയും പണം സമര്‍പ്പിക്കുകയും ചെയ്യുന്നതു കൊണ്ട് ക്ഷേത്രവരുമാനം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന വിചിത്രവാദമാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നത്. ക്ഷേത്രത്തിന്റേതല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ സ്വത്തും വരുമാനവും ചെലവഴിക്കാനുള്ള ദേവസ്വം ഭരണസമിതിയുടെ തീരുമാനം ഈ നിലപാടിന്റെ ഭാഗമാണ്. ഗുരുവായൂരപ്പന്റെ ഭക്തര്‍ വഴിപാടായും കാണിക്കയായും സമര്‍പ്പിക്കുന്ന പണമാണ് ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം. അതും അതിന്റെ പലിശയും ക്ഷേത്രാവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ചെലവഴിക്കാനുള്ളതാണെന്ന സാമാന്യ വസ്തുത അറിഞ്ഞുകൊണ്ടു തന്നെ ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നു ദേവസ്വം.  

അടുത്ത നീക്കം സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ എന്ന വ്യാജേന ക്ഷേത്രഭൂമിയില്‍ കൃഷി നടത്താനും അങ്ങനെ ദേവസ്വം ഭൂമി അന്യാധീനപ്പെട്ടുത്താനുമുള്ളതായിരുന്നു. അതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്ലൊരു പേരും നല്‍കി. ദേവഹരിതം പദ്ധതി. നേരത്തെ തന്നെ അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇപ്പോള്‍ ബാക്കിയുള്ള ഭൂമി കൃഷി നടത്താനായി പാ

ട്ടത്തിന് നല്‍കാന്‍ പദ്ധതി തയ്യാറാക്കിയത്. പാട്ടത്തിന് കൊടുത്ത ഭൂമി കൈയേറപ്പെട്ട ചരിത്രമാണ് ക്ഷേത്ര ഭൂസ്വത്തുക്കളുടെ കാര്യത്തില്‍ കാണാന്‍ കഴിയുന്നത്. കേരളത്തിലെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇതൊന്നും തിരിച്ചുപിടിക്കാന്‍ ഇടത്-വലത് മുന്നണികളുടെ ഭരണത്തിന്‍ കീഴില്‍ അവരോധിതമായ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ ബാക്കിയുള്ള ഭൂമി കൂടി നഷ്ടപ്പെടുത്താനുള്ള ഈ നീക്കം കേരളത്തിലെ ക്ഷേത്രവിശ്വാസികള്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കേണ്ടതുണ്ട്. സ്വയംപര്യാപ്തത നേടലും കൃഷി നടത്തലുമൊക്കെ നല്ല കാര്യം തന്നെ. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇത് നടപ്പാക്കുമ്പോള്‍, ക്ഷേത്രങ്ങളെല്ലാം ഇടിച്ചുനിരത്തി വാഴവെയ്ക്കണമെന്ന പഴയ മുദ്രാവാക്യത്തിന്റെ പുതുരൂപമാണിതെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്കുണ്ടാവണമെന്നു മാത്രം.

ക്ഷേത്രങ്ങളില്‍ സൂക്ഷിച്ച ടണ്‍ കണക്കിന് തൂക്കം വരുന്ന നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റ് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. അടച്ചുപൂട്ടല്‍ മൂലം സകല മേഖലകളിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അതെല്ലാം പരിഹരിക്കപ്പെടേണ്ടതുമാണ്. അതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പാക്കേജുകള്‍ പ്രഖ്യാപിച്ചത്. ഈ പാക്കേജുകളില്‍ ഉള്‍പ്പെടുത്തി വേണം ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തികപ്രശ്‌നം പരിഹരിക്കാന്‍. അല്ലാതെ, വിത്തെടുത്ത് കഞ്ഞിവയ്ക്കുന്ന ധൂര്‍ത്ത് നയമല്ല സ്വീകരിക്കേണ്ടത്. ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ട് സമര്‍പ്പിക്കപ്പെട്ട നിലവിളക്കുകളും പാത്രങ്ങളും മറ്റും ക്ഷേത്രത്തിന്റേയോ ദേവസ്വം ബോര്‍ഡിന്റെയോ ചില മുറികളിലും ഊട്ടുപുരകളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവയുടെ സൂക്ഷിപ്പ് ഒരു തലവേദനയായി മാറിയിട്ടുണ്ടെന്നതും സത്യം. എന്നാല്‍ ലേലം ചെയ്താല്‍ കോടികള്‍ ലഭിക്കുന്ന ഈ ക്ഷേത്രസ്വത്ത് ദേവസ്വങ്ങളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കല്ല ചെലവഴിക്കേണ്ടത്.  

ക്ഷേത്രങ്ങളുടെ ഭൗതികവും ആദ്ധ്യാത്മികവുമായ പരിപോഷണത്തിനും ക്ഷേത്രാരാധന നടത്തുന്നവര്‍ക്കുള്ള സൗകര്യമൊരുക്കുന്നതിനുമൊക്കെ ആവണം. ഭക്തര്‍ സമര്‍പ്പിച്ചവയാണ് ഈ വിളക്കുകളും മറ്റും. അവ വിറ്റ് കാശാക്കുന്നതിന് അവരുടെയും സമ്മതം വേണം. അവരുടെ വികാരത്തെ മാനിക്കണം. അതിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തയ്യാറാകണം.  

ക്ഷേത്രങ്ങളുടെ സാമ്പത്തിക നിക്ഷേപം, ദേവസ്വം ഭൂമി, നിലവിളക്കുകള്‍ എന്നിവയൊക്കെ കഴിഞ്ഞ് ഇനി പിണറായി സര്‍ക്കാരിന്റെ കണ്ണ് പോകുന്നത് എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ഹൈന്ദവവിശ്വാസികള്‍ക്കുണ്ട്. അത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണനിക്ഷേപത്തിലേക്കാണ് നീളുന്നത്. ശക്തമായ ചെറുത്ത് നില്‍പുണ്ടായില്ലെങ്കില്‍ കൊറോണയുടെ പേരില്‍ ശ്രീപത്മനാഭന്റെ സ്വര്‍ണവും അവര്‍ കവര്‍ന്നെടുക്കും. അതിന് മുമ്പ് ഉണരണം ഓരോ ക്ഷേത്രവിശ്വാസിയുടെയും അവകാശബോധം.

comment
  • Tags:

LATEST NEWS


ഇന്ന് 49 പേര്‍ക്ക് കോവിഡ്; 18 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 25 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍


കൊറോണ ബാധിച്ച് പുനെയില്‍ നിന്നെത്തിയ യുവതിയെ വീട്ടിലേക്ക് അയച്ച് കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈറസ് ഭീതിയില്‍ ഗ്രാമം; പ്രതിഷേധിച്ച് നാട്ടുകാര്‍


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.