login
വാര്യംകുന്നന്‍ മതതീവ്രവാദിതന്നെ; ഇടത്-ഇസ്ലാമിസ്റ്റുകളുടെ വെളുപ്പിക്കല്‍ പൊളിഞ്ഞു; സാംസ്‌ക്കാരിക മന്ത്രാലയം പുറത്തിറക്കിയ നിഘണ്ടു കേന്ദ്രം പിന്‍വലിച്ചു

2019ല്‍ പുറത്തിറക്കിയ നിഖണ്ഡുവിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിഖണ്ഡു പുനപരിശോധിക്കാന്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഈ ഭാഗങ്ങള്‍ അടങ്ങിയ നിഖണ്ഡുവിന്റെ അഞ്ചാം വോള്യം പിന്‍വലിക്കുകയും ചെയ്തു.

ന്യൂദല്‍ഹി: നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മാപ്പിള ലഹളക്കേസിലെ മുഖ്യപ്രതി വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതതീവ്രവാദിതന്നെ. കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയം പുറത്തിറക്കുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവില്‍ വാര്യംകുന്നന്‍  ഇടംപിടിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മന്ത്രാലയം പുറത്തിറക്കിയ നിഘണ്ടു കേന്ദ്രം പിന്‍വലിച്ചു  നിഖണ്ടു തയ്യാറാക്കിയ ഇടത്-ഇസ്ലാമിസ്റ്റ് ആശയക്കാരുടെ പിന്തുണയോടെയാണ് വാര്യംകുന്നന്‍ പട്ടികയില്‍ ഇടംപിടിച്ചത്.  

2019ല്‍ പുറത്തിറക്കിയ നിഘണ്ടുവിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിഖണ്ടു പുനപരിശോധിക്കാന്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഈ ഭാഗങ്ങള്‍ അടങ്ങിയ നിഘണ്ടുവിന്റെ അഞ്ചാം വോള്യം പിന്‍വലിക്കുകയും ചെയ്തു.  

 

വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും അടക്കമുള്ള മാപ്പിള ലഹളക്കാരെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും നിഘണ്ഡു തയ്യാറാക്കിയ എഡിറ്റോറിയല്‍ ടീമംഗങ്ങള്‍ അഷ്ഫക് അലി, നൗഷാദ്അലി, ഷകീബ് അക്തര്‍, എ. മുഹമ്മദ് നിയാസ് എന്നിവര്‍ ഗൂഢതന്ത്രത്തിലൂടെ ഹിന്ദുകൂട്ടക്കൊല ചെയ്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഇതിനെതിരെ വ്യാപക പരാതി കേന്ദ്രസര്‍ക്കാരിനും ഐസിഎച്ച്ആറിനും ലഭിച്ചതോടെയാണ് കേരളത്തിലെ സ്വാതന്ത്ര്യസമര നായകരുടെ പേരുകള്‍ ഉള്‍പ്പെട്ട നിഘണ്ഡു പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയവും ഐസിഎച്ച്ആറും സംയുക്തമായി രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ്ണ നിഘണ്ടു പുറത്തിറക്കിയത്.

കേരളത്തിലെ പട്ടിക തയ്യാറാക്കിയവരുടെ രാഷ്ട്രീയമാണ് പട്ടികയെപ്പറ്റി വിവാദമുണ്ടാവാന്‍ കാരണം. ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നീ തെക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമര പോരാളികളാണ് വോള്യം അഞ്ചില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വോള്യംപൂര്‍ണ്ണമായും വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

comment

LATEST NEWS


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി


പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം; കേന്ദ്രമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ക്ലീന്‍ ചിറ്റ്


ശൗര്യം, പൃഥ്വി, അഗ്നി, രുദ്രം; 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ ഞെട്ടിച്ച് ഇന്ത്യ


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം സ്വപ്‌നയുടേത്; ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും സന്ദീപ്


ചികിത്സ നല്‍കുന്നതില്‍ വീഴ്ച: ഓഡിയോ സന്ദേശം പുറത്തായതിലും, ഡോ. നജ്മയ്‌ക്കെതിരേയും അന്വേഷണം നടത്തും; ഡിഎംഇ ജീവനക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.