login
ഡീഗോ മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി, ആശുപത്രി പരിസരത്ത് ആരാധകർ തടിച്ചുകൂടി, ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

ദിവസങ്ങളായി ശാരീരിക അസ്വസ്‌തതകള്‍ പ്രകടിപ്പിച്ചിരുന്ന മറഡോണയെ തിങ്കളാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നും മറഡോണയുടെ ഡോക്ടർ ലിയോപോൾഡോ ലൂക്ക് പറഞ്ഞു.

ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന മറഡോണയെ തിങ്കളാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  അര്‍ജന്‍റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് അര്‍ജന്‍റീനന്‍ ഇതിഹാസ താരത്തിന്‍റെ ചികില്‍സ. മറഡോണയുടെ അടിയന്തിര ശസ്‌ത്രക്രിയ വാര്‍ത്തയറിഞ്ഞ് ആശുപത്രി പരിസരത്ത് താരത്തിന്‍റെ ആരാധകരും ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ജിംനാസിയുടെ ആരാധകരും തടിച്ചുകൂടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  

നേരത്തെ ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങൾ അദ്ദേഹം നേരിട്ടത്. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.

comment

LATEST NEWS


ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന്‍ ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍


സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു


7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്‍പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്


മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്‌സയെ അട്ടിമറിച്ച അത്‌ലറ്റിക്കിന് സൂപ്പര്‍ കപ്പ്


'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ


കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും


ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍


മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.