login
കൊറോണയെ കുറിച്ച് വേസ്‌റ്റെടുക്കാന്‍ വന്ന ചേച്ചിയെ ഉപദേശിച്ചു; മറുപടി ഹൃദയഭേദകം; നമ്മളോട് കരുതലുള്ള ആയിരങ്ങള്‍ പുറത്തുണ്ടെന്ന് സംവിധായകന്‍ അരുണ്‍ ഗോപി

രോഗത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ പരസ്പരം ഉപദേശങ്ങള്‍ വരെ നല്‍കുന്നുണ്ട്. ഇതേ രീതി അവലംബിച്ച സംവിധായകന്‍ അരുണ്‍ ഗോപി തനിക്കുണ്ടായ ഹൃദയഭേദകമായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.

തിരുവനന്തപുരം: കൊറോണ വ്യാപകമായ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വരെ കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനം നടപ്പാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതയിലാണ്. രോഗത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ പരസ്പരം ഉപദേശങ്ങള്‍ വരെ നല്‍കുന്നുണ്ട്. ഇതേ രീതി അവലംബിച്ച സംവിധായകന്‍ അരുണ്‍ ഗോപി തനിക്കുണ്ടായ ഹൃദയഭേദകമായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.

ഫ്‌ളാറ്റില്‍ വേസ്റ്റ് എടുക്കാന്‍ വന്ന ചേച്ചിയെ കൊറോണ രോഗത്തെ കുറിച്ച് ഓര്‍മിപ്പിക്കുകയും ഉപദേശം നല്‍കുയും ചെയ്തു. ഇത് കേട്ട ചേച്ചി ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ഉപദേശിച്ചത് ഇഷ്ടപ്പെട്ടില്ലെ എന്ന് ചോദിച്ചപ്പോള്‍ ഹൃദയത്തില്‍ തട്ടുന്ന മറുപടിയാണ് ലഭിച്ചതെന്നും അരുണ്‍ ഗോപി പറഞ്ഞു.  

പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യുമെന്നും അത് ആലോചിക്കുമ്പോള്‍ വീട്ടിലിരിപ്പ് ഉറയ്ക്കില്ലെന്നുമായിരുന്നു ചേച്ചിയുടെ മറുപടി. നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നതെന്ന് അരുണ്‍ ഗോപി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ഇന്ന് ഫ്‌ലാറ്റില്‍ വേസ്റ്റ് എടുക്കാന്‍ വന്ന ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ.. അവരെന്നെ നോക്കി അര്‍ത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാന്‍ പലതുമുണ്ടെന്നു അപ്പോള്‍ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു... എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടന്‍ മറുപടി വന്നു 'അയ്യോ അതുകൊണ്ടല്ല പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും.. അത് ആലോചിക്കുമ്പോള്‍ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാല്‍.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്...' പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവര്‍ ലിഫ്റ്റിലേക്കു കയറി..!

ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റില്‍ പോലും ചിലര്‍ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓര്‍ക്കുക

Facebook Post: https://www.facebook.com/arungopy.gopy/posts/3124951594221598

 

comment

LATEST NEWS


നിസാമുദ്ദീന്‍ തബ്‌ലീഗില്‍ പങ്കെടുത്ത് മുങ്ങിയ 11 ബംഗ്ലാദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടില്ല


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും


കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി ധനസഹായം


ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചെറിയരുത്; രക്തദാനത്തിന് സന്നദ്ധര്‍ മുന്നോട്ടുവരണം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.