login
മദ്രാസ് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് പ്രസംഗം; ഡിഎംകെ നേതാവ് ആര്‍.എസ്. ഭാരതി അറസ്റ്റില്‍, ദയാനിധി മാരനെതിരേയും കേസെടുത്തു

വിഷയത്തില്‍ ദളിത് സംഘടനയായ ആദി തമിഴര്‍ പെരവായ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടി ചെന്നൈ പേലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ചെന്നൈ : പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായി ആര്‍.എസ്. ഭാരതി അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റേയും ചെന്നൈ സിറ്റി പോലീസിന്റേയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 15ന് തൈനാപേട്ട് ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തതില്‍ പരാമര്‍ശം നടത്തിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ  ജാതീയമായി അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ഭാരതിയുടെ വിദ്വേഷ പ്രസംഗം.

 മദ്രാസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ട്. ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നായിരുന്നു ആര്‍.എസ് ഭാരതിയുടെ പരാമര്‍ശം.  1989 പട്ടികജാതി- പട്ടിക വര്‍ഗ്ഗ നിയമ പ്രകാരം ചെന്നൈ അലന്ദൂരിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്.

വിഷയത്തില്‍ ദളിത് സംഘടനയായ ആദി തമിഴര്‍ പെരവായ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടി ചെന്നൈ പേലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.  

30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം വിഷയത്തില്‍ ദയാനിധി മാരനെതിരേയും കേസെടുത്തിട്ടുണ്ട്. മാരനേയും അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.