login
കൊറോണ കാലഘട്ടത്തിലും വിവേചനം; ആവശ്യങ്ങള്‍ നടപ്പാക്കുന്നില്ല; സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് ഡോക്ടര്‍മാര്‍

മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സത്വര നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 20 മുതല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗം സ്വീകരിക്കുമെന്ന് സംഘടനാ പ്രസിഡന്റ് ഡോ.ജെ.എസ്.അജിത് പ്രസാദ്, സെക്രട്ടറി ഡോ. ജെജി .ജി, ട്രഷറര്‍ ഡോ.സന്‍ഷേ ഇ.യു എന്നിവര്‍ അറിയിച്ചു.

കോട്ടയം: മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് പോകുമെന്ന് കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാഡ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മെഡിക്കല്‍ അദ്ധ്യാപകര്‍ക്ക് 2016 ല്‍ നടപ്പിലാക്കേണ്ടിയിരുന്ന  ശമ്പള പരിഷ്‌കരണ ഉത്തരവ് നാല് കൊല്ലത്തിനു ശേഷം 2020 ലാണ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. അതാകട്ടെ നിറയെ അപാകങ്ങള്‍ നിറഞ്ഞതുമായിരുന്നു. 2016 മുതലുള്ള കുടിശ്ശിക നല്‍കുവാനും  ഉത്തരവില്‍ നിര്‍ദ്ദേശമില്ല. ഈ ഉത്തരവിലെ അപാകതകള്‍ തിരുത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.

നിയമാനുസൃതമായ മുന്‍ഗണനാ പട്ടിക തയാറാക്കി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. കൊറോണ കാലഘട്ടത്തില്‍ സംസ്ഥാനത്തുടനീളം ആരോഗ്യ രംഗത്ത് സേവനം നടത്തിയ മെഡിക്കല്‍ അദ്ധ്യാപകരോടുള്ള വിവേചനം  അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാഭ്യാസം തുടങ്ങി ഇതര സര്‍വീസ് മേഖലകളിലെ ജീവനക്കാര്‍ക്ക് കുടിശ്ശികയടക്കം ശമ്പള പരിഷ്‌കരണം  നടപ്പാക്കുന്ന സര്‍ക്കാര്‍, മെഡിക്കല്‍ രംഗത്ത് ഇടതടവില്ലാതെ ജോലി ചെയ്തു വരുന്ന ഡോക്ടര്‍മാരെ അവഗണിക്കുന്നത് നീതിയുക്തമല്ലെന്നും സംഘടന കുറ്റപ്പെടുത്തി.  

മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സത്വര നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 20 മുതല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗം സ്വീകരിക്കുമെന്ന് സംഘടനാ പ്രസിഡന്റ് ഡോ.ജെ.എസ്.അജിത് പ്രസാദ്, സെക്രട്ടറി ഡോ. ജെജി .ജി, ട്രഷറര്‍ ഡോ.സന്‍ഷേ ഇ.യു എന്നിവര്‍ അറിയിച്ചു.

  comment

  LATEST NEWS


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം


  രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍


  ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി


  രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും


  സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു; നടന്‍ ഫഹദ് ഫാസിലിനു പരുക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.