login
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

ഒളിമ്പിക്‌സ് മാറ്റാനുള്ള തീരുമാനത്തെ മഹത്തരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞതായി ജപ്പാന്‍ കാബിനറ്റ് സെക്രട്ടറി യോഷിഹൈഡ് സുഗ വാര്‍ത്ത സമ്മേളനത്തില്‍ അറയിച്ചു.

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയേും ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു.  

ഒളിമ്പിക്‌സ് മാറ്റാനുള്ള തീരുമാനത്തെ മഹത്തരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞതായി ജപ്പാന്‍ കാബിനറ്റ് സെക്രട്ടറി യോഷിഹൈഡ് സുഗ വാര്‍ത്ത സമ്മേളനത്തില്‍ അറയിച്ചു.  

ലോകത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് മാറ്റിവയ്ക്കണമെന്ന ട്രംപ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കൊറോണ പടരുമ്പോഴും ഒളിമ്പിക്‌സ് മാറ്റിവയ്ക്കാന്‍ മടിച്ച ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ജപ്പാന്‍ പ്രധാനമന്ത്രിയും ചൊവ്വാഴ്ചയാണ് ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.  

ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത് ശരിയായ തീരുമാനമാണെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ച് പറഞ്ഞു.

ഒളിമ്പിക്‌സ് മാറ്റിവച്ചതിനെ അമേരിക്കന്‍ വനിത ഫുട്‌ബോളര്‍ കാര്‍ലി ലോയ്ഡും സ്വാഗതം ചെയ്തു. ശരിയായ തീരുമാനമാണിത്. നിരാശയുണ്ടെങ്കിലും പരിശീലനത്തിനായി ഒരുവര്‍ഷം കൂടി ലഭിക്കും. മികവ് കാട്ടാന്‍ ഇത് സഹായകമാകുമെന്നും കാര്‍ലി പറഞ്ഞു.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.