വാഷിങ്ടണ്‍ : വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി യുഎസ് പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിച്ചതിന് ശേഷവും വീണ്ടും തെരഞ്ഞെടുപ്പ് ജയം അവകാശപ്പെട്ട് ട്രംപ്. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് വിജയം അവകാശപ്പെട്ടിരിക്കുന്നത്.
ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി തന്റെ തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് നേരത്തെ അരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് ‘നമ്മള് ജയിക്കും’ വീണ്ടും വിജയം അവകാശപ്പെട്ട് ട്രംപ് ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
അതേസമയം ട്രംപിന്റെ ഈ നടപടിക്കെതിരെ ബൈഡന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അധികാരം കൈമാറുന്നത് മനപ്പൂര്‍വ്വം വൈകിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ട്രംപ് പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതെന്നും ബൈഡന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: