login
രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി

ആളുകള്‍ക്ക് എത്ര രൂപ വേണമെങ്കിലും നല്‍കാവുന്നതാണ്. പത്തു രൂപയേ ഉള്ളൂവെങ്കില്‍ അതും നല്‍കാവുന്നതാണ്.

വിജയവാഡ:  അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണം നടത്തി മുസ്ലിം യുവതി.  തഹേര ട്രസ്റ്റിലെ പ്രമുഖ സംഘാടകയായ സഹാറ ബീഗമാണ് രാമക്ഷേത്ര നിര്‍മാണത്തിന് സഹായം നല്‍കാന്‍ മുസ്ലിം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഗ്രാമവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സഹാറ ബീഗം. എത്രയോ ഹൈന്ദവര്‍ മോസ്‌ക് നിര്‍മിക്കുന്നതിനും ഇഡ്ഗകള്‍, സമുദായത്തിനായി ശ്മശാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് മുസ്ലിം സമുദായത്തിന് സ്ഥലം നല്‍കിയിട്ടുണ്ട്. നാനാത്വത്തിലെ ഏകത്വം' - എന്ന ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവും പാരമ്പര്യവും അതാണെന്നും അവര്‍ പറഞ്ഞു. 

അതുകൊണ്ടു തന്നെയാണ് രാമക്ഷേത്ര നിര്‍മാണത്തിന് മുസ്ലിം സമുദായം സംഭാവനകള്‍ നല്‍കണമെന്ന ആവശ്യവുമായാണ് സഹാറ ബീഗം രംഗത്ത് എത്തിയിരിക്കുന്നത്. നിധി ശേഖരണ പരിപാടിയിലെ നിധി സംഭരണ വഴി സംഭാവനകള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആളുകള്‍ക്ക് എത്ര രൂപ വേണമെങ്കിലും നല്‍കാവുന്നതാണ്. പത്തു രൂപയേ ഉള്ളൂവെങ്കില്‍ അതും നല്‍കാവുന്നതാണ്.

വിനായക് ചതുര്‍ത്ഥി, ദസറ, രാം നവ്മി എന്നിവയില്‍ പൂജ സംഘടിപ്പിക്കുന്നതില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങളും തങ്ങളുടെ ഹിന്ദു സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനായി പലപ്പോഴും സംഭാവന നല്‍കുന്നുണ്ട്. ആ മാതൃത രാമക്ഷേത്ര നിര്‍മാണത്തിലും തുടരണമെന്നും സഹാറ.

 

  comment

  LATEST NEWS


  ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ല, കൈക്കൂലി വാങ്ങിയതായി പരാതിക്കാരന്‍ പോലും പറയുന്നില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി വിജിലന്‍സ്‌


  മുസ്ലിമല്ലാത്തതിനാല്‍ മദര്‍ തെരേസ നരകത്തില്‍ തന്നെ പോകും; അള്ളാഹുവിനെ വിശ്വസിക്കാതെ നന്മ ചെയ്തിട്ട് കാര്യമില്ലെന്നും സാക്കീര്‍ നായിക് (വീഡിയോ)


  ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം? പൂരം നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് വാര്യർ


  പശ്ചിമ ബംഗാളിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 9 ആയി; മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി


  തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരേ കേസെടുക്കണം; ആവശ്യവുമായി സംവിധായകന്‍ അലി അക്ബര്‍


  പൊന്നാനിയില്‍ ടി.എം. സിദ്ദിഖ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി; പാര്‍ട്ടിയിലെ ' മലബാര്‍ കലാപ' ത്തില്‍ വലഞ്ഞ് സിപിഎം


  സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ 'സ്ത്രീകള്‍ സൂക്ഷിക്കുക' എന്ന ബോർഡ് വയ്ക്കേണ്ട കാലം അതിക്രമിച്ചു


  പി. രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദര്‍; ചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയതില്‍ എല്‍ഡിഎഫിനുള്ളില്‍ പ്രതിഷേധം, കളമശ്ശേരിയില്‍ വ്യാപക പോസ്റ്റര്‍ യുദ്ധം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.