login
മറക്കരുത്, ഞങ്ങളും ന്യൂനപക്ഷമാണ്; മുസ്ലിങ്ങള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നയമാണ് ഇടത് സര്‍ക്കാരിന്റേത്‌

മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രം കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള നയമാണ് ഇടത് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്.


അനൂപ് ആന്റണി
ദേശീയ സെക്രട്ടറി, ഭാരതീയ ജനതാ യുവമോർച്ച


കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സംവരണം ഒരു വിഭാഗത്തിനായി മാത്രം നല്‍കാനുള്ള ഭരണവര്‍ഗത്തിന്റെ നാളുകളായുള്ള നീക്കങ്ങള്‍ വലിയൊരു വിഭാഗത്തിന്റെ കഞ്ഞിയില്‍മണ്ണ് വാരിയിടുകയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ന്യൂനപക്ഷ പ്രേമം പ്രസംഗിക്കുന്ന ഇടത് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീതി കപടമാണെന്നതിന് ഇനിയും എന്ത് തെളിവാണ് വേണ്ടത്.  

നിസ്വരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെയാണ് തങ്ങളെന്ന് എപ്പോഴും ആവര്‍ത്തിക്കുന്നവരാണ് ഇടത് പക്ഷം. എന്നാല്‍ ചില മതവിഭാഗങ്ങളോടുള്ള കൂറു കാണിക്കാന്‍ മതേതരവാദികള്‍ എന്ന പൊയ് മുഖം മൂടി അണിഞ്ഞു പോയ ഇടത് സംഘടനകള്‍ എടുത്തുപയോഗിക്കുന്ന കുറുക്കു വഴി മാത്രമാണ് അവരുടെ ഈ പ്രത്യേക തരം ന്യൂനപക്ഷ പ്രീതി. ന്യൂനപക്ഷ സംവരണത്തെ തകിടം മറിച്ചു കൊണ്ട്, മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രം കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള നയമാണ് ഇടത് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്.  

പുതിയ റിസര്‍വേഷന്‍ സമ്പ്രദായത്തിലും ഇടത് സര്‍ക്കാര്‍ ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. 2011 സെന്‍സസ് പ്രകാരം 18.38% മാത്രം ജനസംഖ്യ വരുന്ന വിഭാഗമാണ് െ്രെകസ്തവര്‍. മുസ്ലിം സമുദായമാകട്ടെ 26.56% എന്ന താരതമ്യേന ഭേദപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും ക്ഷേമ പദ്ധതികളിലും സ്‌കോളര്‍ഷിപ്പുകളും സര്‍ക്കാര്‍ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളിലും മുസ്ലിം സമുദായത്തിനാണ് മുന്‍തൂക്കം . കഴിഞ്ഞ ഇടത് സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ പ്രത്യേക താത്പര്യ പ്രകാരം കേരളത്തില്‍ ന്യൂന പക്ഷങ്ങള്‍ക്കായുള്ള സംവരണങ്ങളുടെയും ആനുകൂല്യങ്ങളുടെയും 80% ഇസ്ലാം മതസ്ഥര്‍ക്കും, ബാക്കി ഇരുപത് ശതമാനം മാത്രം പരിവര്‍ത്ത െ്രെകസ്തവരും ലത്തീന്‍ ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് എന്ന് നിശ്ചയിക്കപ്പെട്ടു. ജനാധിപത്യ വിരുദ്ധമായ ഈ നയം തന്നെയാണ് ഇപ്പോള്‍ അധികാരത്തിലുള്ള ഇടത് സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്നത്.വിഭജിച്ച് ഭരിക്കുക എന്ന അതീവ ഗുരുതരമായ നയമാണ് ഇടത് സര്‍ക്കാര്‍ ഇതിലൂടെ അടിവരയിടുന്നത്. ഇടത് പക്ഷത്തിന്റെ ഈ മുസ്ലിം പ്രീണനം കാരണം ബലിയാടാകുന്നത് ഇവിടുത്തെ െ്രെകസ്തവ സമൂഹമാണ്. ഹൈന്ദവ വിശ്വാസികളോട് ഈ സര്‍ക്കാര്‍ വച്ച് പുലര്‍ത്തുന്ന വിവേചനവും ശത്രുതയും ഇനിയും എടുത്ത് പറയേണ്ടതില്ല. എന്നാല്‍ ന്യൂന പക്ഷം മാത്രം വരുന്ന െ്രെകസ്തവരെയും അകറ്റി നിര്‍ത്തി കൊണ്ട്, ഇസ്ലാമിക ഉന്നമനത്തിന് കൊടിപിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒതുങ്ങി പോവുകയാണ് ഇടത് സര്‍ക്കാര്‍. മതനിരപേക്ഷതയുടെ കാവലാളുകളെന്ന് സ്വയംവിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനം തന്നെയാണ് കൊടീയ വര്‍ഗീയതയ്ക്കുള്ള വിത്തുകള്‍ പാകുകയും ചെയ്യുന്നത് എന്ന വസ്തുത വിരോധാഭാസം തന്നെയാണ്. ജനങ്ങങ്ങളെ കബളിപ്പിച്ച് ന്യൂനപക്ഷത്തോടൊപ്പമാണെന്ന മിഥ്യാ ബോധം സൃഷ്ടിച്ച്, സ്വാര്‍ഥതയും പക്ഷപാതവും നിറഞ്ഞ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന ഇടത് സര്‍ക്കാര്‍ തന്ത്രം ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്.കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മുസ്ലീങ്ങളുടെ ചരിത്രവും അറബി പഠനവും എല്ലാം പഠിപ്പിക്കാന്‍ നിരവധി സംവിധാനങ്ങള്‍ നേരത്തേ തന്നെ നിലവിലുണ്ട്. അറബിക്കായി ഒരു സര്‍വ്വകലാശാല തന്നെ തുടങ്ങാനും നീക്കമുണ്ട്, എന്നാല്‍ െ്രെകസ്തവരുടെ ചരിത്രം പഠിപ്പിക്കാനോ സുറിയാനി ലത്തീന്‍ ഭാഷകളുടെ സംരക്ഷണത്തിനോ ഇനിയും ഒരു സംവിധാനവും നിലവില്‍ ഇല്ല. മുസ്ലീങ്ങള്‍ക്കായി വക്കഫ് ബോര്‍ഡും മദ്രസ ബോര്‍ഡുമെല്ലാം രൂപീകരിച്ച സര്‍ക്കാരുകള്‍ െ്രെകസ്തവരുടെ ഉന്നമനത്തിനായി ഇത്തരത്തില്‍ ഇന്നേ വരെ ഒരു സ്ഥാപനവുംആരംഭിച്ചിട്ടില്ല.

െ്രെകസ്തവ സമൂഹത്തിന് കൂടി അര്‍ഹതപ്പെട്ട ന്യൂനപക്ഷ അവകാശങ്ങള്‍ കേരളത്തില്‍ മുസ്ലീം സമുദായം മാത്രം ഏകപക്ഷീയമായി സ്വന്തമാക്കുന്നതിനും അര്‍ഹതപ്പെട്ടസമിതികളില്‍ നിന്ന് െ്രെകസ്തവരെ ഒഴിവാക്കുകയും ചെയ്യുന്നതിന് എതിരെ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിനായി വിവിധെ്രെകസ്തവ സംഘടനകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമായിരിക്കുന്നു. ഇല്ലെങ്കില്‍ വലിയൊരു ചരിത്ര പാരമ്പര്യമുള്ള കേരളത്തിലെ െ്രെകസ്തവ സമൂഹം ഇനിയുംസമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകുമെന്ന് ഉറപ്പാണ്.  

 

  comment

  LATEST NEWS


  മോദി സര്‍ക്കാരിന്റെ ഇടപെടല്‍; ഗുരുവായൂരിന്റെ മുഖം മാറുന്നു; കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും നാടിന് സമര്‍പ്പിച്ചു


  ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ ഐടിഐ ട്രേഡ് അപ്രന്റീസ്; വിവിധ ട്രേഡുകളിലായി 457 ഒഴിവുകള്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍


  റിസര്‍വ് ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ്‌സ്: 841 ഒഴിവുകള്‍


  'പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം'; മത്സ്യ പ്രവര്‍ത്തകസംഘം പ്രക്ഷോഭത്തിലേക്ക്


  കായംകുളം താപനിലയം: സൗരവൈദ്യുത പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും


  ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചൈനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍


  തപസ്യ സംസ്ഥാന വാര്‍ഷികോത്സവം നാളെ; സംവിധായകന്‍ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും


  എല്‍ഡിഎഫ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ പുത്തിരിക്കണ്ടത്ത് വേദി പങ്കിട്ടത് പിണറായി അടക്കം നൂറോളം പേര്‍ക്കൊപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.