login
ലോക ആരോഗ്യ രംഗത്ത് ഇന്ത്യയ്ക്കുള്ള അംഗീകാരം; ഡോ. ഹര്‍ഷ വര്‍ധന്റെ മികവ് അടയാളപ്പെടുത്തല്‍

രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 152 സ്വകാര്യ ലബോറട്ടറികളിലൂടെയും പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അസാധ്യമെന്ന് പറഞ്ഞവരെ ഹര്‍ഷവര്‍ധന്‍ അമ്പരപ്പിച്ചു. ഇതുവരെ 22,79,324 ലധികം പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇന്ന് 90,094 ഓളം സാമ്പിളുകള്‍ ഒരു ദിവസം മാത്രം പരിശോധിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ  അസംബ്ലി എക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ചുമതലയേറ്റപ്പോള്‍, അത് ആഗോള തലത്തില്‍ ഇന്ത്യയ്ക്കുള്ള അംഗീകാരമായി. ഹര്‍ഷവര്‍ധന്‍ എന്ന ഡോക്ടറുടെ മികവ് അടയാളപ്പെടുത്തലും. ലോകാരോഗ്യ അസംബ്ലിയുടെ നയങ്ങളും തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുകയാണ് ബോര്‍ഡിന്റെ മുഖ്യ ദൗത്യം. കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താനും ലോകാരോഗ്യ സംഘടന തുടക്കത്തില്‍ സ്വീകരിച്ച നടപടികള്‍ ഉത്തരവാദിത്വ ബോധത്തോടെയായിരുന്നോ എന്ന് അന്വേഷിക്കാനും അസംബ്ലിയില്‍ ധാരണയായിട്ടുണ്ട്.

ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ലോകാരോഗ്യ സംഘടന തന്നെ ദുര്‍ബലമാകും എന്ന ആശങ്ക പരക്കെയുണ്ട്. ഈ അവസരത്തിലാണ്  ഡോ. ഹര്‍ഷവര്‍ധന്‍ തലപ്പത്തു വരുന്നത്.

ലോകരാജ്യങ്ങളെ വിറപ്പിച്ച കൊറോണയെന്ന മഹാമാരിക്കെതിരായ വിജയം ഉറപ്പിക്കും വരെ വിശ്രമമില്ലെന്ന വാശിയിലാണ് പ്രതിരോധത്തിന്റെ മുന്‍ നിര പോരാളിയാണ്. ഡോ. ഹര്‍ഷവര്‍ധന്‍. കൊറോണയ്ക്കെതിരെ രാജ്യം സ്വീകരിച്ച മുന്‍കരുതലുകളും ചിട്ടയായ പ്രവര്‍ത്തനങ്ങളും ലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ കൃത്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളും മാതൃകയാക്കുകയാണ്.

ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സമയത്തുതന്നെ ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യത്തെയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ തന്നെ രോഗത്തെ നേരിടാന്‍ രാജ്യം പൂര്‍ണമായും സജ്ജമായിരുന്നു. ആരോഗ്യമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മികച്ച ഒരു ടീമിനെ തയാറാക്കുകയാണ് ഹര്‍ഷവര്‍ധന്‍ ആദ്യം ചെയ്തത്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുവാദത്തോടെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലും മോണിറ്ററിങ് സംവിധാനം ഒരുക്കി. ഇന്റര്‍നാഷണല്‍ പാസഞ്ചേഴ്‌സിന് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. ഇതില്‍ യാത്രാവിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തി. ചൈന ഉള്‍പ്പെടെ രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരെ ട്രാന്‍സിറ്റ് റൂമിലേക്കു മാറ്റി പരിശോധിച്ചു. സംശയം തോന്നിയവരെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇതെല്ലാം ഇന്ത്യയില്‍ രോഗവ്യാപനവും മരണവും കുറയാന്‍ സഹായകരമായി.

രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 152 സ്വകാര്യ ലബോറട്ടറികളിലൂടെയും പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അസാധ്യമെന്ന് പറഞ്ഞവരെ ഹര്‍ഷവര്‍ധന്‍ അമ്പരപ്പിച്ചു. ഇതുവരെ 22,79,324 ലധികം പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇന്ന് 90,094 ഓളം സാമ്പിളുകള്‍ ഒരു ദിവസം മാത്രം പരിശോധിക്കുന്നുണ്ട

രാജ്യത്തിപ്പോള്‍ കൊറോണയെ നേരിടാന്‍ 916 ആശുപത്രികളും 2,044 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 9,536 ക്വാറന്റയിന്‍ കേന്ദ്രങ്ങളും 6,309 കെയര്‍ സെന്ററുകളും സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 90.22 ലക്ഷം എന്‍ 95 മാസ്‌കുകളും 53.98 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) നല്‍കി. ഒരേ മനസ്സോടെ ഇന്ത്യ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഒരു ഡോക്ടറുടെ നന്മയുള്ള മനസ്സുമായി ഹര്‍ഷവര്‍ധന്‍ അമരത്ത് തന്നെയുണ്ടായിരുന്നു, ഇനിയും അത് തുടരുക തന്നെ ചെയ്യും.

ദല്‍ഹി ബിജെപി മുന്‍ അധ്യക്ഷനായിരുന്നു ഹര്‍ഷവര്‍ധന്‍. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 1979ല്‍ എംബിബിഎസ് ബിരുദം നേടി. 1983 ല്‍ ഇഎന്‍ടിയില്‍ സ്പെഷ്യലൈസ് ചെയ്തു. ദല്‍ഹിയിലെ തന്നെ പ്രമുഖനായ ഇഎന്‍ടി സര്‍ജനുമാണ് ഇദ്ദേഹം. ആര്‍എസ്എസിലൂടെയാണ് ഹര്‍ഷവര്‍ധന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1993ല്‍ ദല്‍ഹി നിയമസഭയിലെത്തി. 1993-98 കാലഘട്ടത്തില്‍ ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

പിന്നീട് ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി, പതിനാറാം ലോക്‌സഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി 2019 ജൂണ്‍ നാലിന് ചുമതലയേറ്റു. പോളിയോ നിര്‍മ്മാര്‍ജനത്തിന് ഇന്ത്യയില്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയ ഇദ്ദേഹം 1994ല്‍ ഗാന്ധിജയന്തി ദിനത്തില്‍ 12 ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി ആരംഭിച്ച പ്രവര്‍ത്തനമാണ് പിന്നീട് ഇന്ത്യയൊട്ടാകെ പോളിയോ നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാതൃകയായത്. അവശ്യമരുന്ന് പട്ടിക തയ്യാറാക്കിയും മറ്റും ജനകീയ ഔഷധനയം വിജയകരമായി നടപ്പിലാക്കാന്‍ ഹര്‍ഷവര്‍ധന്‍ ശ്രമിച്ചു.

 

comment

LATEST NEWS


പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.