login
ഘാനയിലെ ബാംബു ബോയ്‌സ്

മുളംതണ്ടില്‍നിന്ന് മുരളിയുണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് നാം ഭാരതീയരാണ്. പക്ഷേ മുളംതണ്ടില്‍നിന്ന് സൈക്കിള്‍ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഘാനക്കാര്‍ക്കാണ്‌

പഴയൊരു മലയാളം സിനിമയാണ് 'ബാംബു ബോയ്‌സ്' കാട്ടില്‍നിന്ന് നാട്ടിലെത്തുന്ന കാട്ടുജാതിക്കാരും, അവര്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന മുളം കഷണവും, നാട്ടില്‍ അവരുണ്ടാക്കുന്ന ഗുലുമാലുകളുമൊക്കെയായിരുന്നു ആ സിനിമയിലെ ചേരുവകള്‍. പക്ഷേ ഈ മുളയിലെ പ്രാധാന്യം തരിമ്പും അറിയാത്തവരാണ് നമ്മുടെ നാട്ടുകാര്‍. വെട്ടി നിരത്താനും വേലികെട്ടാനുമൊക്കെ മാത്രം നാം മുളയെ ഉപയോഗപ്പെടുത്തി. പക്ഷേ ഘാനക്കാര്‍ അങ്ങനെയല്ല. അവര്‍ക്ക് മുള ആണ്ടവനാണ്. സാക്ഷാല്‍ മുളയാണ്ടവന്‍ !

മുളംതണ്ടില്‍നിന്ന് മുരളിയുണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് നാം ഭാരതീയരാണ്. പക്ഷേ മുളംതണ്ടില്‍നിന്ന് സൈക്കിള്‍ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഘാനക്കാര്‍ക്കാണ്. ഘാനയിലെ 'ബാംബു ഗേള്‍സി'നും 'ബോയ്‌സിനും.' അവിടത്തെ നാട്ടിന്‍പുറങ്ങളിലെ ജനജീവിതം മുളം സൈക്കിള്‍ മാറ്റിമറിച്ചിരിക്കുന്നു. സ്റ്റീലിന്റെ ഇരട്ടി ഉറപ്പുള്ള മുളംചട്ടക്കൂടില്‍ രണ്ടും മൂന്നും പേര്‍ പറന്നു നടക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലും, കോണ്‍ക്രീറ്റ് വിരിച്ച രാജപാതയിലും ലോഡും ഓവര്‍ലോഡും വച്ചാണ് ഈ മുളശകടങ്ങളുടെ സുഗമയാത്ര.

'ഘാനാ ബാംബു ബൈക്ക്' എന്ന സന്നദ്ധ സ്ഥാപനത്തിന്റെതാണീ കണ്ടുപിടുത്തം. അവര്‍ ഒരുപാട് ഗുണങ്ങളാണ് ഈ സൈക്കിളിന് ചാര്‍ത്തി നല്‍കിയിട്ടുള്ളത്. സ്റ്റീലിനെക്കാള്‍ ഉറപ്പ്, തുരുമ്പ് പിടിക്കില്ല, സൈക്കിള്‍ നിര്‍മാണം മലിനവാതകങ്ങളെ പുറത്തുവിടുന്നില്ല. കാര്‍ബണ്‍ ബഹിര്‍ഗമനം തീരെയില്ല. കാലാവസ്ഥയ്ക്ക് കുഴപ്പമുണ്ടാക്കില്ല. വില തുച്ഛം... ഗുണം മെച്ചം.... അതിലൊക്കെ ഉപരി ഒരുപാട് ഗ്രാമീണ് സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നാണ് ബാംബു ബൈക്ക് ലീഡര്‍ 'ബെര്‍ണീസ് ദാപ' പറയുന്നത്. വലിയൊരു സാമൂഹ്യ വിപ്ലവമാണത്രെ ഈ മുളവണ്ടി ഘാനയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്‌കൂളിലെത്താന്‍ ദൂരക്കൂടുതല്‍ മൂലം പഠിത്തം മുടങ്ങിയ ഗ്രാമീണ കന്യകമാര്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. ഗ്രാമങ്ങളില്‍ തൊഴിലവസരം കൂടി. പെട്രോള്‍ വാഹനങ്ങള്‍ കുറഞ്ഞത് അന്തരീക്ഷം ശുദ്ധമാക്കി.

ബെര്‍ണീസ് ദാപയുടെ ലക്ഷ്യം ലാഭം മാത്രമല്ല, ഒരു മുളം സൈക്കിള്‍ വില്‍ക്കുമ്പോള്‍ അടുത്ത സൈക്കിള്‍ ഒരു ഗ്രാമീണ കന്യകയ്ക്ക് സൗജന്യമായി നല്‍കും. അതിന് ഐക്യരാഷ്ട്ര സംഘടനയുടെ വികസന പദ്ധതി (യുഎന്‍ഡിപി) സഹായവുമുണ്ട്. ഒരു ഫോറസ്റ്ററുടെ മകളായി ഘാനയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ച ദാപയ്ക്ക് ഗ്രാമീണ പെണ്‍കുട്ടികളുടെ ദുരിതം നന്നായറിയാം. സ്‌കൂളില്‍ പോകാന്‍ പെട്ട പാട് നന്നായറിയാം. അതാണവരെ മുളകൊണ്ട് സൈക്കിള്‍ ഉണ്ടാക്കുന്നത് സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. ''മുള ഒരു മാന്ത്രിക സസ്യമാണ്'' അവര്‍ പറയുന്നു അത് അന്തരീക്ഷത്തിന് നന്മ നല്‍കുന്നു. അതുകൊണ്ടുതന്നെ സൈക്കിള്‍ ഉണ്ടാക്കാന്‍ ഒരു മുള വെട്ടുമ്പോള്‍ പകരം 10 മുളം തൈകള്‍ നടുന്നു. മുളയുടെ ചുവട്ടിലെ വേരുപടലം ആറ് ചതുരശ്ര മീറ്റര്‍ മേല്‍മണ്ണിനെ ഉറപ്പിച്ചു നിര്‍ത്തുമെന്ന് ഗ്രാമീണരെ ഓര്‍മിപ്പിക്കുന്നു. ഒഴുക്കു വെള്ളത്തില്‍ ഒഴുകാതെ മേല്‍മണ്ണിനെ സംരക്ഷിക്കുമെന്ന് പഠിപ്പിക്കുന്നു. ലോകത്തെ മുളയില്‍ 12 ശതമാനവും ആഫ്രിക്കയിലാണത്രെ ഉള്ളത്. എന്നാല്‍ അതില്‍ ഒരു ശതമാനം പോലും വേണ്ടപോലെ ഉപയോഗിക്കാന്‍ നാട്ടാര്‍ക്ക് അറിയില്ലെന്ന് അവര്‍ പറയുന്നു. അവിടെയാണ് ബെര്‍ണീസിന്റെ ഘാന മാതൃകയാവുന്നത്.

ബാംബു ബൈക്ക് പരീക്ഷണത്തിന്റെ വിജയം പല ശാസ്ത്രജ്ഞന്മാരെയും ഇരുത്തിചിന്തിപ്പിപ്പിക്കുകയാണത്രെ. സ്റ്റീലിനു പകരക്കാനാവാന്‍ മുളയ്ക്ക് കഴിയുമോയെന്ന് അവര്‍ ആഴത്തില്‍ ചിന്തിക്കുന്നു. ഒരുപക്ഷേ ഇനിയുമൊരു ഗവേഷണം ആ വഴിക്ക് നടന്നേക്കാം. അങ്ങനെയെങ്കില്‍ മുള ഘടനയ്ക്കു മാത്രമല്ല, മറുനാട്ടുകാര്‍ക്കും 'മുളയാണ്ടവന്‍' ആയി മാറുക തന്നെ ചെയ്യും.

വാല്‍ക്കഷണം-ശാസ്ത്ര കഥകളിലെ പറക്കും കുപ്പായം നിത്യജീവിതത്തിലേക്ക് കടന്നുവെന്നുവെന്ന് വാര്‍ത്ത. ആദ്യം പരീക്ഷിച്ചത് ബ്രിട്ടീഷ് പര്‍വതാരോഹകര്‍. മലമുകളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുകയാണ് പറക്കും കുപ്പായത്തിന്റെ ആദ്യ ലക്ഷ്യം. പത്ത് മിനിട്ട് നിറുത്താതെ പറക്കാം. ശരാശരി 3658 മീറ്റര്‍ വരെ ഉയരത്തിലെത്താം. ബ്രിട്ടനിലെ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസിന്റെ ഈ കുപ്പായത്തിന് വില മൂന്നരലക്ഷം പൗണ്ട് മാത്രം.

 

 

 

  comment
  • Tags:

  LATEST NEWS


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം


  രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍


  ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി


  രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.