login
ആറുപതാം പിറന്നാളിന് പുതിയ ചിത്രത്തിന്റെ അറിയിപ്പുമായി മോഹന്‍ലാല്‍; 'ദൃശ്യം 2' ടീസര്‍ പുറത്ത്

ലോക്ക്ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകൂടിയായിരിക്കും ഈ ക്രൈം ത്രില്ലര്‍. രണ്ടാം ഭാഗത്തിനെ കുറിച്ച് ഭാര്യയോടും മക്കളോടും പറഞ്ഞപ്പോള്‍ വേണ്ട എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞതെന്ന് സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: ആറുപതാം പിറന്നാല്‍ ദിനത്തില്‍ ദൃശ്യം 2 ടീസര്‍ പുറത്തു വിട്ട് മോഹന്‍ലാല്‍. മാസങ്ങള്‍ക്കു മുന്നേ സിനിമയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും ചിത്രീകരണ വിവരങ്ങളെ കുറിച്ച് അണിയറക്കാര്‍ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളസിനിമയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം.

ലോക്ക്ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകൂടിയായിരിക്കും ഈ ക്രൈം ത്രില്ലര്‍. രണ്ടാം ഭാഗത്തിനെ കുറിച്ച് ഭാര്യയോടും മക്കളോടും പറഞ്ഞപ്പോള്‍ വേണ്ട എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞതെന്ന് സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. എപ്പോഴോ എഴുതിയ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ഈ ലോക്ക് ഡൗണ്‍ സമയത്തിരുന്നാണ് മാറ്റി എഴുതിയത്. ഒരു മാസം കൊണ്ട് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി ജീത്തു ലിന്റക്കും മക്കള്‍ക്കും വായിക്കാന്‍ നല്‍കി. വായിച്ചു കഴിഞ്ഞപ്പോള്‍ അവരും നല്ല അഭിപ്രായം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Facebook Post: https://www.facebook.com/ActorMohanlal/videos/2862685343857909/

പിന്നിട് എന്റെ ചില സുഹൃത്തുകള്‍ക്കും ഈ ഡ്രാഫ്റ്റ് നല്‍കി, എന്റെ വീട്ടുകാര്‍ അടക്കം അപ്പോള്‍ ഒരു നല്ല ഫാമിലി ഡ്രാമയുടെ സാധ്യത മനസിലാക്കി. ഫൈനല്‍ സ്‌ക്രിപ്റ്റ് കണ്ട ശേഷം അവര്‍ക്ക് പൂര്‍ണമായും ഈ സിനിമയെ കുറിച്ചു ബോധ്യമായി. ഇതൊരു നല്ല കുടുംബ ചിത്രമായിരിക്കുമെന്ന് ജീത്തു പറഞ്ഞു. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. അറുപത് ദിവസത്തെ ഒറ്റ ഷെഡ്യൂള്‍ ആയി ചിത്രീകരണം നടത്താനാണ് പദ്ധതി.

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.