login
മമതയ്ക്കെതിരെ കുടുംബവാഴ്ച ആരോപണവുമായി സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി

സ്വന്തം മരുമകന്‍ അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള മമതയുടെ നീക്കത്തെയാണ് കാര്‍ത്തിക് ബാനര്‍ജി വിമര്‍ശിക്കുന്നതെന്ന് വ്യക്തം. മമതയുടെ ബന്ധുക്കള്‍ പലരും അധികാരസ്ഥാനങ്ങള്‍ കയ്യടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്.

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ ഒളിയമ്പുകളുമായി മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി.

ഇന്ത്യാടുഡേയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബംഗാളില്‍ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും കുറെക്കൂടി മെച്ചപ്പെട്ട രാഷ്ട്രീയം ബംഗാളിനാവശ്യമുണെന്നും കാര്‍ത്തിക് ബാനര്‍ജി പറഞ്ഞത്. സ്വന്തം മരുമകന്‍ അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള മമതയുടെ നീക്കത്തെയാണ് കാര്‍ത്തിക് ബാനര്‍ജി വിമര്‍ശിക്കുന്നതെന്ന് വ്യക്തം. മമതയുടെ ബന്ധുക്കള്‍ പലരും അധികാരസ്ഥാനങ്ങള്‍ കയ്യടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്.

ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന് പറഞ്ഞ് രാഷ്ട്രീയത്തില്‍ എത്തുന്നവര്‍ സ്വന്തം ജീവിതമോ അവരുടെ കുടുംബാംഗങ്ങളുടെ  ജീവിതമോ മെച്ചപ്പെടുത്തുന്നത് കണ്ട് മടത്തുവെന്നും കാര്‍ത്തിക് ബാനര്‍ജി പറഞ്ഞു.

മമതയുടെ വലംകൈയായ സുവേന്ദു അധികാരിയുള്‍പ്പെടെയുള്ളവര്‍ ബിജെപിയിലെത്തിയതിന് പിന്നാലെയാണ് കാര്‍ത്തിക് ബാനര്‍ജിയും പുതിയ കുടുംബവാഴ്ച ആരോപണവുമായി മമതയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബംഗാള്‍ നിയമസഭാതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ വേഷയില്‍ കാര്‍ത്തിക് ബാനര്‍ജിയുടെ ആരോപണം മമതയ്ക്കെതിരെ ബിജെപിയ്ക്ക് പുതിയ ആയുധമാകുമെന്നുറപ്പ്. എന്തായാലും ബംഗാളില്‍ ഭരണത്തിനെതിരായ വികാരം ആഞ്ഞടിക്കുകയാണ്. ഇതും ബിജെപിയ്ക്ക് അനുകൂലമാവുമെന്ന് കരുതുന്നു. 

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ദീദി എന്ന് വിളിക്കുന്നതിനേക്കാള്‍ പിഷി (അമ്മായി ) എന്ന് വിളിച്ചാണ് മമതയെ പരിഹസിക്കുന്നത്. പിഷി എന്ന വിളിപ്പേര് ഇപ്പോള്‍ ബംഗാളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന മരുമകന്‍ അഭിഷേഖ് ബാനര്‍ജി മമതയെ വിളിക്കുന്ന പേരാണ് പിഷി. 

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.