സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പിടിയിലായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പുരോഹിതന് സഹായിച്ചതായി മൊഴി നല്‍കിയിരുന്നു
തിരുവനന്തപുരം: മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ റയിഡ് നടത്തിയ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന് പ്രതിരോധം സൃഷ്ട്രിക്കാനെത്തിയവരില്‍ സംശയത്തിന്റെ നിഴലിലുള്ള പുരോഹിതനും. ബാലാവകാശ കമ്മീഷന് അംഗം കൂടിയായ ഫാ.ഫിലിപ്പ് പറക്കാട്ടില്‍ ആണ് മരുതം കുഴിയിലെ വീട്ടിലെത്തിയത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീരിക്ഷണത്തിലുള്ള ആളാണ് ഇദ്ദേഹം.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പിടിയിലായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പുരോഹിതന് സഹായിച്ചതായി മൊഴി നല്‍കിയിരുന്നു. ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായ കള്ളപ്പണ ഇടപാട് നടത്തിയതായി സൂചന ലഭിച്ചു. തുടര്‍ന്ന് പുരോഹിതന്റെ വിദേശയാത്രകളുടെ പൂര്‍ണ്ണ വിവരം പരിശോധിച്ചു വരികയാണ്.
രണ്ടാം തവണയാണ് ഫാ. ഫിലിപ്പ് ബാലാവകാശ കമ്മീഷന് അംഗം ആകുന്നത്. സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയും ശബളവും ഔദ്യോഗിക കാറും വീടും തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ പുരോഹിതനാണെങ്കിലും പൊതു രംഗത്ത് സാധാരണ വസ്ത്രം ധരിച്ചു മാത്രമാണ് അച്ചന് എത്താറ്.
കോടിയേരി ബാലകൃഷ്ണന്റെ വീട്ടു പടിക്കലെത്തി ബഹളം വെച്ച് ബാലാവകാശ കമ്മീഷന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസും എടുത്തു. ബിനീഷ് കോടിയേരിയുടെ കുഞ്ഞിനെ തടങ്കലില്‍വച്ചു എന്ന പരാതിയിലായിരുന്നു നടപടി. പരാതി പ്രഥമദൃഷ്ട്യാ ശരിയാണ് എന്ന് കണ്ടെത്തി ബാലാവകാശലംഘനത്തിന് ഇ ഡിയ്ക്ക് കമ്മീഷന് നോട്ടീസ് അയച്ചു.
വിശദീകരണം നല്‍കാനായിരുന്നു് നോട്ടീസ്. കുട്ടിയെ തടഞ്ഞുവച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന് ഡിജിപിക്ക് നിര്‍ദേശവും നല്കി. ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞതോടെ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് നിലപാടുമായി ബാലാവകാശ കമ്മീഷന് എത്തി. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ലെന്നും കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ചകാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ആണ് കമ്മീഷന് അംഗം കെ നസീര്‍ ഇന്ന് പറയുന്നത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്സിന് സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല
ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു
നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു; അപകടം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
ചിന്താ ജെറോമിന്റെ നാല് വര്‍ഷത്തെ ശമ്പളം 37 ലക്ഷത്തിലധികം
പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമെന്ത്?; സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍
പ്രതിഷേധം ആളിക്കത്തി; രാജന്റേയും ഭാര്യയുടേയും മരണത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; മക്കള്‍ക്ക് വീട് വച്ചു നല്‍കും
'സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്'