തപാല്‍വകുപ്പിന്റെ ഏഴ് പദ്ധതികളില്‍ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവന് സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നത്.
തൃശൂര്‍ : തപാല്‍വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ സെവന് സ്റ്റാര്‍ ഗ്രാമമായി മാറിയിരിക്കുകയാണ് എടത്തിരുത്തി.പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലൂടെയാണ് സെവന് സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി മാറിയത്. നേരത്തെ തപാല്‍വകുപ്പിന്റെ തന്നെ ഫൈവ് സ്റ്റാര്‍ ഗ്രാമ പദവിയും പഞ്ചായത്ത് നേടിയിരുന്നു. തപാല്‍ വകുപ്പിന്റെ ഏഴ് പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കുന്ന പഞ്ചായത്തുകളെയാണ് സെവന് സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുക. കണ്ണമ്പള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം. സെവന് സ്റ്റാര്‍ ഗ്രാമം പദ്ധതി തപാല്‍വകുപ്പ് ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് നടപ്പാക്കിയത്.
തപാല്‍വകുപ്പിന്റെ ഏഴ് പദ്ധതികളില്‍ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവന് സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. പോസ്റ്റല്‍ സേവിംഗ്സ് ബാങ്ക്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസ്, സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രധാനമന്ത്രി സുരക്ഷ യോജന, ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് അക്കൗണ്ട്, അടല്‍ പെന്ഷന് യോജന, ഡാക്ക് പേ ഡിജിറ്റല്‍ പേയ്മെന്റ് എന്നിവയാണ് പദ്ധതികള്‍. കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് കീഴിലാണ് എടത്തിരുത്തിയിലെ പോസ്റ്റ് ഓഫീസുകള്‍ വരുന്നത്.
ഡിജിറ്റല്‍ തൃശൂര്‍ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിലുള്ള നടപടി ക്രമങ്ങള്‍ക്കും കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജനസേവന കേന്ദ്രങ്ങള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, പത്ര ഏജന്റുമാര്‍, റേഷന്‍ കടയുടമകള്‍, ഓട്ടോഡ്രൈവര്‍മാര്‍ എന്നീ അഞ്ച് മേഖലകളില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് ബില്ലുകള്‍ അടക്കാനാകും എന്നതാണ് പ്രത്യേകത.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന് അസിസ്റ്റന്റ് സൂപ്രണ്ട് എം എസ് സുജ അധ്യക്ഷയായി.
ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി
തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് 'ജെല്ലിക്കെട്ട്'; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്
പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും പിന്നാലെ
ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍
ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി
യുഎസ് മാധ്യമപ്രവര്ത്തകന് ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്മാന്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക
ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും
നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷി ഷിപ്പിലെ അഭ്യാസപ്രകടനത്തിൽ നിന്ന്
തന്ത്രപരമായി തട്ടിപ്പ് നടത്തുന്ന യുവാക്കള്‍ പിടിയില്‍
കുതിരാന്‍ തുരങ്കം: മൂന്ന് മാസം വേണമെന്ന് ദേശീയപാത അതോറിറ്റി
ലൈഫ് പ്രഖ്യാപനം തട്ടിപ്പ്; വീടുകള്‍ കേന്ദ്ര പദ്ധതിയില്‍
കുന്നംകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടുത്തം, 10 ലക്ഷം രൂപയുടെ നഷ്ടം
ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൻ്റെ ജന്മഭൂമി ബിസിനസ് വോയ്സ് പുസ്തക പ്രകാശനം തൃശൂർ ജില്ലാ പ്രസിഡണ്ട് രഘു വെള്ളാത്ത് പ്രകാശനം ചെയ്യുന്നു