login
നിയമസഭയെ മറയാക്കിയും വെറുപ്പിന്റെ രാഷ്ട്രീയം

നിയമസഭയില്‍ പ്രമേയം പാസ്സാക്കിയാല്‍ ഇല്ലാതാവുന്നതല്ല കേന്ദ്ര നിയമങ്ങള്‍. കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ അന്തര്‍ സംസ്ഥാന വിനിയോഗം വരുമ്പോള്‍ ഈ സ്ഥിതി മാറും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയാല്‍ അതിന് സാധുതയുണ്ടാവില്ല.

അധികാരം ഉപയോഗിച്ച് വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.  കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ നടപടി അനാവശ്യവും പരിഹാസ്യവുമാണ്. രാജ്യത്തെ കോടിക്കണക്കിനു വരുന്ന പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി ശരിയായ വില ലഭിക്കാന്‍ ലക്ഷ്യമിടുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കാര്‍ഷിക നിയമങ്ങള്‍. മുന്‍പ് കോണ്‍ഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടിരുന്ന, എന്നാല്‍ നടപ്പാക്കാന്‍ ഇച്ഛാശക്തി കാണിക്കാതിരുന്ന നിയമമാണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. കുപ്രചാരണത്തിലൂടെ ഈ വസ്തുത മറച്ചുപിടിക്കുന്ന തരംതാണ രാഷ്ട്രീയമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പയറ്റുന്നത്. ഇതിന് അവര്‍ നിയമസഭയെയും ദുരുപയോഗിക്കുകയാണ്. എന്തോ മഹാ സംഭവമെന്ന മട്ടില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസ്സാക്കിയവര്‍ സ്വന്തം കാപട്യമാണ് വെളിപ്പെടുത്തിയത്. നവംബര്‍ ഒന്നുമുതല്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ താങ്ങുവില രണ്ടുമാസമായിട്ടും കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുന്നവരാണ് ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പേരില്‍  മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. കേന്ദ്ര സര്‍ക്കാരും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സുപ്രധാനമായ രണ്ട് കാര്യങ്ങളില്‍ ധാരണയിലെത്തുകയും, പ്രശ്‌നപരിഹാരത്തിന് വഴിതുറക്കുകയും ചെയ്തപ്പോഴാണ് പിണറായി സര്‍ക്കാര്‍ പ്രമേയവുമായി രംഗത്തുവന്നിരിക്കുന്നത്.

കേരളത്തിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് ലഭിക്കാതിരിക്കാന്‍ പരസ്പര സഹകരണത്തോടെ നിയമനിര്‍മാണം നടത്തിയവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ഭീകരവാദ കേസില്‍ ജയിലിലടയ്ക്കപ്പെട്ട അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയില്‍ ഇടതു-വലതു മുന്നണികള്‍ ചേര്‍ന്ന് പ്രമേയം പാസ്സാക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലാതിരുന്നിട്ടും പൗരത്വ നിയമഭേദഗതിക്കെതിരെയും പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ഇപ്പോഴത്തെ പ്രമേയം പാഴ്‌വേലയാണ്. പ്രതിഷേധം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ സഭ പ്രത്യേകം ചേരണമെന്നില്ല.  ഒപ്പു ശേഖരിച്ചാല്‍ മതിയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം തുലയ്ക്കുന്നതും ഒഴിവാക്കാമായിരുന്നു. പക്ഷേ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഉദ്ദേശ്യം മറ്റു ചിലതാണ്. കേന്ദ്രത്തിനെതിരെ നിലകൊള്ളുന്നു എന്നു വരുത്തുക. ഗവര്‍ണറുമായി ബോധപൂര്‍വം ഏറ്റുമുട്ടുക. സര്‍ക്കാരിന്റെ താളത്തിനു തുള്ളാത്ത ഗവര്‍ണറെ ബിജെപിയുടെ ഏജന്റായി ചിത്രീകരിക്കുക. ഗവര്‍ണറെ മുന്‍നിര്‍ത്തി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ കേന്ദ്രം ഹനിക്കുകയാണെന്ന് പ്രചരിപ്പിക്കുക. ഇത്തരം കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നിയമസഭയെ മറയാക്കുകയാണ് മുഖ്യമന്ത്രി പിണറായി ചെയ്യുന്നത്.

നിയമസഭയില്‍ പ്രമേയം പാസ്സാക്കിയാല്‍ ഇല്ലാതാവുന്നതല്ല കേന്ദ്ര നിയമങ്ങള്‍. കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ അന്തര്‍ സംസ്ഥാന വിനിയോഗം വരുമ്പോള്‍ ഈ സ്ഥിതി മാറും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയാല്‍ അതിന് സാധുതയുണ്ടാവില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ് നിയമനിര്‍മാണം നടത്തുന്നതിന്റെ സാധ്യതയാരായും എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരുത്തരവാദപരമായി പ്രഖ്യാപിക്കുന്നത്. എപിഎംസിയും അതനുസരിച്ചുള്ള ചന്തകളുമൊന്നുമില്ലാത്ത കേരളത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നതു പരിഹാസ്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികോല്‍പ്പാദനം കുറഞ്ഞാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളം വിഷമത്തിലാവുമെന്നാണ് ഒരു സങ്കോചവുമില്ലാതെ ഇക്കൂട്ടര്‍ പറയുന്നത്. ആരാണ് ഇവിടുത്തെ കൃഷിയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയും നശിപ്പിച്ചത്? പാര്‍ട്ടി പിളര്‍ത്തുന്നതിനായി അനാവശ്യ സമരം സംഘടിപ്പിച്ച് കൊയ്യാനും വിതയ്ക്കാനുമൊക്കെ അനുവദിക്കാതിരുന്നവര്‍ക്ക്  ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നത് നല്ല കാര്യം തന്നെ. അതു പക്ഷേ പാവപ്പെട്ട കൃഷിക്കാരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള നിയമനിര്‍മാണത്തെ എതിര്‍ത്തുകൊണ്ടാവുന്നത് വിരോധാഭാസമാണ്.  

 

 

comment

LATEST NEWS


മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.